‘വണ്ണം കൂടിയവർക്ക് സാരി ചേരില്ല! സുരേഷ് ഗോപിയുടെ മകൾക്ക് നേരെ ബോഡി ഷെയിമിംഗ്..’ – വായടപ്പിച്ച് താരപുത്രി

ഈ കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ യുബിസിയില്‍ നിന്ന് ബിരുദം നേടിയതിന്റെ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അത് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി. പലരും ഭാഗ്യയുടെ പോസ്റ്റിന്റ താഴെ അഭിനന്ദിച്ച് കമന്റുകൾ ഇട്ടപ്പോൾ ഒരാൾ അവർക്ക് നേരെ ബോഡി ഷെയിമിങ് നടത്തുന്ന രീതിയിലുള്ള ഒരു അഭിപ്രായം പങ്കുവച്ചിരുന്നു.

“നിങ്ങളുടെ സാരി ഒഴിവാക്കി ശരിയായ പാശ്ചാത്യ വസ്ത്രം ധരിക്കണമെന്ന് ഞാൻ ശുപാർശിക്കുന്നു. സാരിയുടെ പ്രശ്‌നം നീളത്തെക്കാൾ വണ്ണമുള്ളവർക്ക് അത് ചേരില്ല എന്നതാണ്. പാശ്ചാത്യ സ്കർട്ടും ബ്ലൗസും നിങ്ങളെ ശരിക്കും സ്‌മാർട്ടാക്കും..”, എന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട താരപുത്രി അതിന് വേണ്ട രീതിയിൽ തന്നെ ചുട്ടമറുപടി കൊടുത്തു. ആ മറുപടി കണ്ടാൽ സുരേഷ് ഗോപിയുടെ മകൾ തന്നെയെന്ന് പറയേണ്ടി വരും. വായടപ്പിക്കുന്ന രീതിയിലാണ് മറുപടി കൊടുത്തത്.

“ആരും ചോദിച്ചിട്ടില്ലാത്ത വളരെ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി.. എന്റെ വണ്ണവും നീളവും ഒന്നും നിങ്ങളുടെ പ്രശ്നമല്ല. എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ഞാൻ തുടരും. എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളും പാശ്ചാത്യവുമായി ഇഴുകിച്ചേരാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് എന്റെ ബിരുദദാന ചടങ്ങിനായി, എന്റെ വേരുകളെ ബഹുമാനിക്കാൻ പരമ്പരാഗത കേരളസാരി ധരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് തന്നെയാണ് ഞാൻ ധരിക്കുന്നത്.

നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും എന്തുകൊണ്ട് നിങ്ങൾ ശ്രമിക്കാത്തത്?”, സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ കമന്റ് ഇട്ട് വ്യക്തിക്ക് മറുപടി കൊടുത്തു. സ്വന്തമായി ഒരു ഐഡന്റിറ്റി പോലുമില്ലാതെ ഒരു ഫേക്ക് ഐഡിയിൽ നിന്നുമായാണ് ആ വ്യക്തി കമന്റ് ചെയ്തിരിക്കുന്നത് എന്നതും എടുത്തുപറയേണ്ട ഒന്നാണ്.


Posted

in

by