‘പെരിന്തൽമണ്ണയുടെ മനസ്സ് കവർന്ന് ഹണി റോസ്, കണ്ണെടുക്കാൻ തോന്നില്ലെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് ഹണി റോസ്. കരിയറിന്റെ തുടക്കത്തിൽ അഭിനയിച്ച മിക്ക സിനിമകളും പരാജയപ്പെടുകയും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ അഭിനയിച്ചിരുന്നെങ്കിൽ വലിയ ഒരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാനും ആ സമയത്ത് താരത്തിന് സാധിച്ചിരുന്നില്ല. 2012-ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയാണ് കരിയർ മാറ്റിയത്.

ആ സിനിമ തിയേറ്ററുകളിൽ വലിയ ഹിറ്റാവുകയും അത്തരം കഥാപാത്രങ്ങൾ കൂടുതലായി ഹണിക്ക് പിന്നീട് ലഭിക്കുകയും ചെയ്തു. സൂപ്പർസ്റ്റാറുകളുടെ നായികയായി മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനവും ഹണി റോസ് നേടിയെടുത്തു. മോഹൻലാലിൻറെ നായികയായിട്ടാണ് ഹണി കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. ഈ അടുത്തിടെ ഇറങ്ങിയ തെലുങ്ക് ചിത്രമായ വീര സിംഹ റെഡഢിയിൽ ഹണി അഭിനയിച്ചിരുന്നു.

ആ സിനിമ തെലുങ്കിൽ വലിയ ഹിറ്റായി. തെലുങ്കിൽ നിന്ന് കൂടുതൽ അവസരങ്ങളും ഇപ്പോൾ താരത്തെ തേടി വരുന്നുണ്ട്. അഭിനയത്തിനേക്കാൾ ഇന്ന് ഹണി തിളങ്ങി നിൽക്കുന്നത് ഉദ്‌ഘാടന ചടങ്ങുകളിലാണ്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നിരവധി സ്ഥാപനങ്ങളാണ് ഹണി ഉദ്‌ഘാടനം ചെയ്തിരിക്കുന്നത്. ഹണിയുടെ എത്തുമ്പോൾ അവിടെ താരത്തിനെ കാണാൻ വരുന്ന ആളുകളും വളരെ കൂടുതലാണ്.

ഈ കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ അറ്റ് ലെസ്സ് എന്ന സ്ഥാപനത്തിന്റെ ഉദ്‌ഘാടന ചടങ്ങളിൽ മുഖ്യാതിഥിയായി എത്തിയിരുന്നത് ഹണി ആയിരുന്നു. പതിവ് പോലെ തന്നെ ഒരു വെറൈറ്റി ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിലാണ് ഹണി എത്തിയിരുന്നത്. പെരിന്തൽമണ്ണയിൽ ഹണിയെ കാണാൻ ഒരുപാട് ആളുകളും എത്തിയിരുന്നു. ഈ കാര്യത്തിൽ ഹണിയെ വെല്ലുന്ന ഒരു താരമില്ലെന്ന് ആരാധകരും പറയുന്നു.