‘ഒരേയൊരു യുവ രാജാവ്!! കൊണ്ടോട്ടിയിൽ ദുൽഖർ സൽമാന്റെ രാജകീയ എൻട്രി..’ – വീഡിയോ വൈറൽ

മലയാള സിനിമയിലെ മഹാനടനായ മമ്മൂട്ടിയും മകനും ഇന്ന് പാൻ ഇന്ത്യ തലത്തിൽ വരെ അറിയപ്പെടുന്ന താരവുമായി മാറിയ ഒരാളാണ് ദുൽഖർ സൽമാൻ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന മലയാള സിനിമയിലൂടെയാണ് ദുൽഖർ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ദുൽഖറിന് തിരഞ്ഞ് നോൽക്കേണ്ടി വന്നിട്ടില്ല. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ദുൽഖർ അഭിനയിച്ചു കഴിഞ്ഞു.

ഒരു പാൻ ഇന്ത്യ താരമായി മാറിയ ദുൽഖർ മലയാളത്തിലും സജീവമായി നിൽക്കുന്നുണ്ട്. ജോഷിയുടെ മകൻ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ അടുത്ത ചിത്രം. മമ്മൂട്ടിയും ജോഷിയും ഹിറ്റുകൾ സമ്മാനിച്ചത് പോലെ ഇരുവരുടെയും മക്കളും സൂപ്പർഹിറ്റ് തന്നെ സമ്മാനിക്കുമെന്നുമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. പോസ്റ്ററുകൾ പ്രതീക്ഷ നൽകുന്നുമുണ്ട്.

ഏറെ നാളുകൾക്ക് ശേഷം ദുൽഖർ ഒരു ഉദ്‌ഘാടന ചടങ്ങളിൽ പങ്കെടുത്തിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ എത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോസുമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കട്ട സ്റ്റൈലിഷ് ലുക്കിൽ എത്തിയ ദുൽഖറിന്റെ സ്റ്റൈലും അഴകും ഒരു മാറ്റവുമില്ലെന്ന് ആരാധകർ പറയുന്നു. വലിയ ജനപ്രവാഹം തന്നെയാണ് കൊണ്ടോട്ടിയിൽ എത്തിയത്.

തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഒരുപാട് പ്രയാസപ്പെടുകയും ചെയ്തിരുന്നു. നടി മാളവിക മേനോനും ഇതേ ചടങ്ങളിൽ പങ്കെടുത്തിരുന്നു. സുന്ദരി പെണ്ണേ എന്ന ഗാനം ആലപിക്കുകയും തന്റെ സിനിമയിലെ ഗാനങ്ങൾക്ക് ചുവടുവെക്കുകയും ചെയ്തിരുന്നു ദുൽഖർ. മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ ഏറ്റവും വലിയ ക്രൗഡ് പുള്ളർ ദുൽഖർ ആണെന്നാണ് ചിത്രങ്ങൾക്കും വീഡിയോസിനും താഴെ വരുന്ന കമന്റുകൾ.