‘സെറ്റ് മുണ്ടുടുത്ത് തനി നാടൻ പെണ്ണായി നടി അനശ്വര രാജൻ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മഞ്ജു വാര്യരുടെ മകളുടെ റോളിൽ ഉദാഹരണം സുജാത എന്ന സൂപ്പർഹിറ്റ് സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി അനശ്വര രാജൻ. വളരെ ചുരുങ്ങിയ കാലയളവിൽ അനശ്വര പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി കഴിഞ്ഞു. ഒരു താരമെന്ന നിലയിലും അനശ്വര വളർന്നു. ചെറിയ പ്രായത്തിൽ തന്നെ നായികയായി അഭിനയിക്കുകയും അത് സൂപ്പർഹിറ്റായി മാറുകയും ചെയ്തു.

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകളാണ് അനശ്വരയുടെ കരിയർ മാറ്റിമറിച്ചത്. ആ രണ്ട് സിനിമകൾക്ക് ശേഷമാണ് അനശ്വരയ്ക്ക് ആരാധകരെയും ലഭിക്കുന്നത്. വാങ്ക്, എവിടെ, ആദ്യരാത്രി, അവിയൽ, മൈക്ക്, രംഗി(തമിഴ്) എന്നീ സിനിമകളിൽ അനശ്വര അഭിനയിച്ചിട്ടുണ്ട്. ഈ അടുത്തിടെ തമിഴിലും മലയാളത്തിലുമായി ഓരോ സിനിമകൾ അനശ്വര അഭിനയിച്ചത് റിലീസ് ചെയ്തിരുന്നു.

മലയാളത്തിൽ പ്രണയവിലാസവും തമിഴിൽ തഗ്സുമാണ് ഇറങ്ങിയത്. ഇതിൽ പ്രണയവിലാസം തിയേറ്ററുകളിൽ വിജയകരമായി മുന്നോട്ട് പോവുകയാണ്. ബോളിവുഡിലും ഉടനെ തന്നെ അനശ്വര അരങ്ങേറും. ബാംഗ്ലൂർ ഡേയ്സിന്റെ റീമേക്കിലൂടെയാണ് അനശ്വരയുടെ ബോളിവുഡ് അരങ്ങേറ്റമെന്ന് സൂചനകളും വന്നിട്ടുണ്ട്. ചെറിയ പ്രായമാണെങ്കിൽ കൂടിയും വ്യക്തമായ നിലപാടുകളുള്ള ഒരാളാണ് അനശ്വര.

സമൂഹ മാധ്യമങ്ങളിൽ വെറൈറ്റി ഫോട്ടോഷൂട്ടുകളും അനശ്വര ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തനി നാടൻ വേഷമായ സെറ്റ് മുണ്ടിൽ നാട്ടിൻപുറത്തുകാരിയായി മാറിയ അനശ്വരയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഒരു പുഴയുടെ അടുത്ത് വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ജാനകി ബ്രൈഡലിന്റെ കോസ്റ്റിയുമാണ് അനശ്വര ധരിച്ചിരിക്കുന്നത്. ഐശ്വര്യ രാജനാണ് ഫോട്ടോസ് എടുത്തത്.


Posted

in

by