‘ഹോമിലെ നായികയല്ലേ ഇത്!! ഗോവയിൽ അവധി ആഘോഷിച്ച് നടി ദീപ തോമസ്..’ – ഫോട്ടോസ് വൈറൽ

വെബ് സീരീസുകൾ ചെയ്ത മലയാളികൾക്ക് പ്രിയങ്കരരായി മാറിയ കരിക്കിന്റെ ഒരു വെബ് സീരിസിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ദീപ തോമസ്. ആൺ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി വെബ് സീരീസുകൾ ചെയ്ത കരിക്ക് ഇടയ്ക്ക് പെൺകുട്ടികളെ പ്രധാന വേഷത്തിൽ അഭിനയിച്ച് ഒരു വെബ് സീരീസ് ചെയ്തിരുന്നു. റോക്ക് പേപ്പർ സിസേഴ്സ് എന്നായിരുന്നു ആ സീരിസിന്റെ പേര്.

അതിൽ ശ്രദ്ധ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദീപ. ദീപയ്ക്ക് അതിന് ശേഷം സിനിമകളിൽ അഭിനയിക്കാനും അവസരം ലഭിച്ചു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയിലാണ് ദീപ ആദ്യമായി അഭിനയിക്കുന്നത്. അതിൽ വളരെ ചെറിയ ഒരു വേഷമായിരുന്നു ദീപ അവതരിപ്പിച്ചത്. അതിന് ശേഷം ജിസ് ജോയ്‌ ചിത്രത്തിൽ അഭിനയിച്ചു.

മോഹൻ കുമാർ ഫാൻസ്‌ എന്ന ആ സിനിമയിൽ വിനയ് ഫോർട്ടിന്റെ കാമുകിയുടെ റോളിൽ ശ്രദ്ധേയമായ ഒരു വേഷമാണ് ചെയ്തത്. അതെ വർഷത്തിൽ തന്നെ ഒടിടി റിലീസായി എത്തിയ ഹോം എന്ന സിനിമയിൽ നായികയായി അഭിനയിക്കുകയും ചെയ്തു ദീപ. ആ സിനിമയ്ക്ക് ശേഷമാണ് ദീപയ്ക്ക് കൂടുതൽ ആരാധകരെ ലഭിച്ചത്. സുലേഖ മൻസിൽ എന്ന ചിത്രത്തിലാണ് ഇപ്പോൾ ദീപ തോമസ് അഭിനയിക്കുന്നത്.

ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞാൽ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ദീപ എന്ന് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഇപ്പോൾ അവധി ആഘോഷിക്കാൻ വേണ്ടി ഗോവയിലേക്ക് പോയിരിക്കുകയാണ് താരം. അവിടെ നിന്നുള്ള ഫോട്ടോസ് ദീപ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഒരു പൂക്കടയുടെ മുന്നിൽ നിൽക്കുന്ന ഫോട്ടോസാണ് ദീപ പോസ്റ്റ് ചെയ്തിട്ടുള്ളത്.