‘കറുപ്പിൽ ഹോട്ട് ലുക്കിൽ നടി ഹണി റോസ്!! ആരും നോക്കി നിന്നുപോകുമെന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

സമൂഹ മാധ്യമങ്ങളിൽ മലയാളികൾ മിക്കപ്പോഴും കാണുന്ന ഒരു മുഖമായിരിക്കും നടി ഹണി റോസിന്റേത്. മിക്ക ദിവസങ്ങളിലും ഹണി റോസ് ഉദ്‌ഘാടനം ചെയ്യുന്ന ഒരു വീഡിയോ ഇവിടങ്ങളിൽ ഇടംപിടിക്കാറുണ്ട്. ധാരാളം സ്ഥാപനങ്ങളും ഷോറൂമുകളുമാണ് ഹണി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഉദ്‌ഘാടനം ചെയ്തിട്ടുള്ളത്. ‘ഉദ്‌ഘാടന റാണി’ എന്ന പേരും മലയാളികൾ ഹണി റോസിന് ഈ കാരണത്താൽ നൽക്കുകയുണ്ടായി.

സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ ജനപ്രീതിയും നേട്ടവുമാണ് ഹണി ഇതിലൂടെ ഉണ്ടാക്കിയത്. സാമ്പത്തികമായും ഹണി ധാരാളം നേട്ടങ്ങളുണ്ടാക്കി. ഒരു ഇടവേളയ്ക്ക് ശേഷം ഹണി റോസിന്റെ ഉദ്‌ഘാടനത്തിന്റെ ഫോട്ടോസും പിന്നീട് നടന്ന ഫോട്ടോഷൂട്ടിലെയും ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. കറുപ്പ് നിറത്തിലെ സാരി ധരിച്ചാണ് മൈജിയുടെ പുതിയ ഷോ റൂം ഉദ്‌ഘാടനത്തിന് എത്തിയത്.

കറുപ്പ് സാരിയിൽ ഒരു സ്വിമ്മിങ്ങ് പൂളിൽ അരികിൽ ഇരിക്കുന്ന ഫോട്ടോയാണ് ഹണി റോസ് പോസ്റ്റ് ചെയ്തത്. ഹോട്ട് ലുക്കിലാണ് ഹണിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. നിരവധി ആരാധകരാണ് ഫോട്ടോസിന് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. ഹണിക്ക് തുല്യം ഹണിമാത്രം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഏതു വേഷത്തിൽ വന്നാലും ഹണിയെ കാണാൻ ഗ്ലാമറസ് ആയിട്ടുണ്ടെന്നും പലരും പങ്കുവച്ചു.

അശ്വിൻ, അഖിൽ എന്നിവർ ചേർന്നാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. താനിത്‌ ഡിസൈൻസിന്റെ ഔട്ട് ഫിറ്റാണ് ഹണി ധരിച്ചിരിക്കുന്നത്. അനോഖിയുടെ ആഭരണങ്ങളാണ് ഹണി ധരിച്ചിരിക്കുന്നത്. വിജയരാഘവൻ പ്രധാന വേഷത്തിൽ എത്തിയ പൂക്കാലം എന്ന സിനിമയാണ് ഹണിയുടെ അവസാനം പുറത്തിറങ്ങിയത്. ഡിഎൻഎയാണ് ഹണി റോസിന്റെ ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന സിനിമ.