‘നിറവയറുമായി താരസുന്ദരി ഇലിയാന!! കല്യാണം എപ്പോ കഴിഞ്ഞെന്ന് കമന്റ്..’ – ആശംസകളുമായി ആരാധകർ

ദേവദാസു എന്ന തെലുങ്ക് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഇലിയാന ഡി ക്രുസ്. പിന്നീട് തമിഴിലും കന്നഡയിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ച് പ്രശസ്തി നേടിയ ഇലിയാന ഇപ്പോഴും സിനിമയിൽ സജീവമായി നിൽക്കുന്നുണ്ട്. ഇന്ത്യനും പോർച്ചുഗീസുമായ ഇലിയാനയുടെ അച്ഛൻ പോർച്ചുഗീസുക്കാരനും അമ്മ മുംബൈ സ്വദേശിനിയുമാണ്. ജനിച്ചതും വളർന്നതുമെല്ലാം ഇന്ത്യയിലാണ്.

ഈ അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ താനൊരു കുഞ്ഞിന് ജന്മം നൽകാൻ പോകുന്നുവെന്ന വിവരം പങ്കുവച്ചിരുന്നു. വിവാഹിതയല്ലാത്ത ഇലിയാന ഈ കാര്യം അറിയിച്ചപ്പോൾ ആരാധകർ ഉൾപ്പടെയുള്ളവർ ഞെട്ടലിലായി. ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫറുമായ പ്രണയത്തിലാണെന്ന് മുമ്പൊരിക്കൽ വാർത്ത വന്നിരുന്നെങ്കിലും പിന്നീട് പിരിഞ്ഞിരുന്നു. കത്രീന കൈഫിന്റെ സഹോദരനുമായി ഡേറ്റിംഗിൽ ആണെന്നും വാർത്തയുണ്ടായിരുന്നു.

കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് വെളിപ്പെടുത്താൻ താല്പര്യമില്ലെന്ന് ഇലിയാന അറിയിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഇലിയാനയ്ക്ക് കേൾക്കേണ്ടി വന്നത്. ഇപ്പോഴിതാ വിമർശകരുടെ വായടപ്പിച്ചുകൊണ്ട് ഇലിയാന താൻ നിറവയറിൽ നിൽക്കുന്ന ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. കറുപ്പ് ഗൗൺ ധരിച്ചുള്ള ചിത്രങ്ങളാണ് ഇലിയാന പോസ്റ്റ് ചെയ്തത്.

ഇതിന് താഴെയും വിവാഹം കഴിഞ്ഞില്ലല്ലോ, ഇതൊക്കെ എപ്പോൾ സംഭവിച്ചു, കൊച്ചിന്റെ അച്ഛനാരാ എന്നൊക്കെ ചോദ്യങ്ങൾ കമന്റുകളായി വന്നിട്ടുമുണ്ട്. എങ്കിൽ ആരാധകരും താരങ്ങളും ഇലിയാനയ്ക്ക് ആശംസകൾ നേർന്നാണ് കമന്റ് ഇട്ടിരിക്കുന്നത്. അതെ സമയം 2021-ൽ ഇറങ്ങിയ ദി ബിഗ് ബുൾ എന്ന ഹിന്ദി ചിത്രമാണ് ഇലിയാനയുടെ അവസാനമായി ഇറങ്ങിയത്. അൺഫെയർ ആൻഡ് ലൗലിയാണ് അടുത്ത ചിത്രം.