‘മകളെ സാരി ഉടുപ്പിച്ച് സിന്ധു കൃഷ്ണകുമാർ, വെള്ളയിൽ സുന്ദരിയായി ഇഷാനി കൃഷ്ണ..’ – വീഡിയോ കാണാം

കൂട്ടുകാരിയുടെ വിവാഹ നിശ്ചയത്തിന് പങ്കെടുക്കാൻ വേണ്ടി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ഇഷാനിയെ സാരിയുടുക്കാൻ സഹായിച്ച് അമ്മ സിന്ധു കൃഷ്ണകുമാർ. തൂവെള്ള നിറത്തിലെ സാരിയിൽ ഇഷാനി സുന്ദരിയായി തിളങ്ങിയപ്പോൾ അതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എങ്കിൽ ആ സാരി ഇത്രയും ഭംഗിയായി അണിഞ്ഞതിന് പിന്നിൽ മറ്റൊരു കാര്യം ഉണ്ടായിരുന്നു.

ഇഷാനി ആ വീഡിയോ പങ്കുവച്ചപ്പോഴാണ് അമ്മ സിന്ധുവാണ് താരത്തിനെ സാരിയുടുക്കാൻ സഹായിച്ചതെന്ന് മനസ്സിലായത്. വർഷ എന്ന സുഹൃത്തിന്റെ വിവാഹ നിശ്ചയത്തിന് വേണ്ടിയാണ് ഇഷാനി സാരിയിൽ തിളങ്ങിയത്. നിശ്ചയത്തിന്റെ നിമിഷങ്ങളും അതിന് തയാറെടുക്കുന്ന ഇഷാനിയുടെ ഒരുക്കവും പിന്നീട് കൂട്ടുകാർക്ക് ഒപ്പമുള്ള നിമിഷങ്ങളുമെല്ലാം താരം തന്റെ പുതിയ വീഡിയോയിൽ ചെയ്തിട്ടുണ്ട്.

മേക്കപ്പ് ചെയ്യുന്നതും സാരി ഉടുക്കുന്നതും അതിന് ചേരുന്ന രീതിയിലുള്ള ആഭരണങ്ങൾ അണിയുന്നതും തുടങ്ങിയ എല്ലാം വീഡിയോയിൽ കാണിച്ചിട്ടുണ്ട്. നിശ്ചയം കഴിഞ്ഞ് തിരികെ വീട്ടിൽ എത്തിയ ശേഷമുള്ള ലുക്കും ഇഷാനി ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ ട്രെൻഡിങ്ങിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. യൂട്യൂബിൽ അഞ്ച് ലക്ഷത്തിന് അടുത്ത് സബ് സ്ക്രൈബേഴ്സ് ഉള്ള ഒരാളാണ് ഇഷാനി കൃഷ്ണ.

കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി. അഹാനയ്ക്ക് ശേഷം കൃഷ്ണകുമാറിന്റെ മക്കളിൽ സിനിമയിൽ അഭിനയിച്ചിട്ടുള്ള ഒരാളുകൂടിയാണ് ഇഷാനി. മമ്മൂട്ടി ചിത്രമായ വണിൽ ആണ് ഇഷാനി ശ്രദ്ധേയമായ ഒരു വേഷം ചെയ്തത്. ആ സിനിമയിലുള്ളപ്പോൾ ഉള്ള ഒരു ലുക്കല്ല ഇപ്പോൾ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. ശരീരഭാരമൊക്കെ കൂട്ടി കൂടുതൽ സുന്ദരിയായിട്ടാണ് ഇഷാനിയെ ഇപ്പോൾ കാണുന്നത്.