‘ഈ ഡയലോഗ് പറഞ്ഞത് ഉണ്ണി മുകുന്ദൻ ആയിരുന്നെങ്കിൽ, അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണം..’ – ഹരീഷ് പേരടി

ഈ കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചിലച്ചിത്ര അവാർഡ് സർക്കാർ വിതരണം ചെയ്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ പങ്കെടുത്തിരുന്നു. പുരസ്കാര വേദിയിൽ നടൻ അലൻസിയർ പറഞ്ഞ വാക്കുകളാണ് ഏറെ വിവാദമായി കൊണ്ടിരിക്കുന്നത്. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത് ആൺപ്രതിമ തരണമെന്നുമായിരുന്നു അലൻസിയർ പറഞ്ഞത്.

അലൻസിയറുടെ സ്ത്രീവിരുദ്ധ പരാമർശം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്. അലൻസിയറുടെ സഹപ്രവർത്തകർ അടക്കം താരത്തിന്റെ പ്രസംഗത്തിന് എതിരെ വിമർശിച്ചിട്ടുണ്ട്. നടൻ ഹരീഷ് പേരടി അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിൽ അലൻസിയറിന് കണക്കിന് വിമർശിച്ചിട്ടുമുണ്ട്.

“ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ളുതള്ളമായിരുന്നു. പക്ഷേ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയർ ആയിപോയി. എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറോട് രണ്ട് വാക്ക്.. അലൻസിയറെ മഹാനടനെ.. ഒരു പെൺ പുരസ്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് നിന്റെ മാനസിക രോഗം മൂർച്ഛിച്ചതിന്റെ ലക്ഷണമാണ്. അതിന് ചികൽസിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവിൽ ഉണ്ട്.

അല്ലെങ്കിൽ മറ്റൊരു വഴി സ്വർണം പൂശിയ ആൺ ലിംഗപ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കി ഇരിക്കുക എന്നതാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യസങ്ങൾ ഉണ്ടെങ്കിലും മുഖ്യ മന്ത്രി പിണറായി വിജയൻറെ ആൺകരുത്ത് ഇതല്ല. അത് സമരങ്ങളുടെയും പോരാട്ടങ്ങളുടെതും ആണ്. ഈ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണ്..”, ഹരീഷ് പേരടി കുറിച്ചു.