‘ചൊവ്വ ദേവി ദർശനം, വെള്ളി മുസ്ലിം സഹോദരന്മാർക്ക്! എന്നാൽ ഒരാഴ്ച അവധി പ്രഖ്യാപിക്കൂ..’ – പരിഹസിച്ച് ഹരീഷ് പേരടി

വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണമെന്ന ആവശ്യമായി ഈ കഴിഞ്ഞ ദിവസമാണ് മുസ്ലിം സംഘടനങ്ങൾ രംഗത്ത് വന്നത്. സ​ർ​ക്കാ​ർ വിളിച്ച യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. വെള്ളിയാഴ്ചകളിൽ പരീക്ഷ നടത്തുന്നത് പ്രതേക ആ​രാ​ധ​ന കർമ്മത്തെ ബാധിക്കുന്നുവെന്നും ഇവർ ചൂണ്ടിക്കാണിച്ചിരുന്നു. ഈ കാര്യത്തിൽ തീരുമാനം ഒന്നും ആയില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ വന്നു തുടങ്ങി.

ഭൂരിഭാഗം പേരും ഈ ആവശ്യത്തിന് എതിരെയാണ് സംസാരിച്ചിരിക്കുന്നത്. മുസ്ലിം സംഘടനങ്ങളുടെ ഈ ആവശ്യത്തെ പരിഹസിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി സമൂഹ മാധ്യമത്തിൽ ഒരു പോസ്റ്റും പങ്കുവച്ചിട്ടുണ്ടായിരുന്നു. ആഴ്ചയിൽ ഏഴ് ദിവസവും അവധി പ്രഖ്യാപിക്കണമെന്ന് ഹരീഷ് പേരടി ട്രോളികൊണ്ട് പങ്കുവച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഹരീഷിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായുമായി.

“തിങ്കളാഴ്ച ഞാൻ ശിവന്റെ ക്ഷേത്രത്തിൽ പോകുന്ന ദിവസമാണ്. ചൊവ്വാഴ്ച ദേവി ക്ഷേത്രത്തിൽ പോകുന്ന ദിവസമാണ്. ബുധൻ സുബ്രമണ്യ കോവിലുകളിൽ ദർശിക്കാനുള്ള ദിവസമാണ്. വ്യാഴം ശ്രീകൃഷ്ണ ക്ഷേത്രങ്ങൾക്കുള്ള ദിവസമാണ്. വെള്ളിയാഴ്ച വീണ്ടും ദേവി ക്ഷേത്രങ്ങളും മുസ്ലിം സഹോദരന്മാരുടെയും ദിവസം. ശനി അയ്യപ്പ ദർശനത്തിന്റെ ദിവസമാണ്. ഈ ദിവസങ്ങൾ എല്ലാം എല്ലാ മതവിശ്വാസ സമൂഹത്തിന് വേണ്ടി അവധിയായി പ്രഖ്യാപിക്കണം.

ഞായർ ക്രിസ്തു ദേവന്റെ ദിവസമാണ്. പൊതുവേ അവധിയാണ്. അതുകൊണ്ട് വേറെ കുഴപ്പങ്ങളൊന്നുമില്ല. ഒരു പണിക്കും പോകാതെ എല്ലാ ദിവസവും അവധി ആയാൽ രാഷ്ട്രീയക്കാർക്ക് തിന്നാനും കിട്ടും. അമ്പലവും പള്ളിയും ചർച്ചും പാർട്ടി ഓഫീസുകളും നിലനിർത്താൻ നമ്മൾ പണിക്ക് പോയെ പറ്റൂ. ജാഗ്രതേ..”, ഹരീഷ് പേരടി കുറിച്ചു. സംവിധായകൻ കണ്ണൻ താമരക്കുളം പോസ്റ്റിന് താഴെ യോജിക്കുന്നു എന്ന് കമന്റും ഇട്ടിട്ടുണ്ട്.