‘മീര ജാസ്മിനുമൊപ്പം കൈകോർത്തതിൽ സന്തോഷം! ചിത്രങ്ങളുമായി ഗോപി സുന്ദർ..’ – വീണ്ടും കെട്ടിയോ എന്ന് കമന്റ്

സംഗീത സംവിധാന രംഗത്ത് ഇന്ന് തന്റേതായ ഒരു ഇടം നേടിയെടുത്ത ഒരാളാണ് ഗോപി സുന്ദർ. ഒരുപിടി മനോഹരമായ ഗാനങ്ങൾ പ്രേക്ഷകർക്ക് ഇതിനോടകം സമ്മാനിച്ച് കഴിഞ്ഞിട്ടുള്ള ഗോപി സുന്ദർ, അന്യഭാഷകളിലേക്കും സംഗീതംകൊണ്ട് വിസ്മയം തീർക്കുകയാണ്. ഒരുപക്ഷേ മലയാളത്തിനേക്കാൾ ഇന്ന് സജീവമായി ഗോപി സുന്ദർ നിൽക്കുന്നത് തെലുങ്കിലാണ്. കാരണം അവിടെ നിന്ന് ലഭിക്കുന്ന വരുമാനം മലയാളത്തിനേക്കാൾ ഇരട്ടിയുടെ ഇരട്ടി ആണെന്ന് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

എങ്കിലും മലയാള സിനിമയോട് ബൈ ഒന്നും താരം പറഞ്ഞിട്ടില്ല. ഈ അടുത്തിടെ ഇറങ്ങിയ പെരുമാനി എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഗോപി സുന്ദർ ആയിരുന്നു. ഇപ്പോഴിതാ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന, പാലും പഴവും എന്ന സിനിമയുടെ സംഗീത നിർവഹിക്കുന്നതും ഗോപി സുന്ദർ. ചിത്രത്തിലെ നായികാ മീര ജാസ്മിനും അതുപോലെ വികെപിക്കും ഒപ്പം നിൽക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

“പാലും പഴവും എന്ന ചിത്രത്തിലെ ഒരു പാട്ടും ബിജിഎമ്മും പൂർത്തിയാക്കി. പ്രിയ സംവിധായകൻ വി കെ പ്രകാശിനും നമ്മുടെ സ്വന്തം മീരാ ജാസ്മിനുമൊപ്പം കൈകോർത്തതിൽ സന്തോഷം..”, എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ഇതിൽ മീര ജാസ്മിൻ ഒപ്പമുള്ള സിംഗിൾ ഫോട്ടോയും ഗോപി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കണ്ടിട്ട് നീ കെട്ടിയ മലരേ എന്നൊരാൾ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരുന്നു.

ഇയാൾക്ക് ഉള്ള മറുപടി അതെ ഭാഷയിൽ തന്നെ ഗോപി കൊടുത്തിട്ടുമുണ്ട്. “ഇല്ലടാ പൂറമലരെ” എന്നായിരുന്നു ഗോപിയുടെ മറുപടി. ഗോപി സുന്ദറുമായി ചേർത്ത് പെൺകുട്ടികളും ഗായികമാരുമായി നിരവധി വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ വരാറുളളത്. അതിന് പ്രധാന കാരണം ആദ്യ വിവാഹ ബന്ധത്തിന് ശേഷം ഗോപി ഗായികമാരായ അഭയ ഹിരണ്മയിക്കും അമൃത സുരേഷിനും ഒപ്പം ജീവിച്ചിരുന്നു. പക്ഷേ രണ്ടുപേരുമായി പിന്നീട് ഗോപി സുന്ദർ വേർപിരിഞ്ഞു.