‘നാല്പത്തിമൂന്നാം ജന്മദിനം ആഘോഷമാക്കി നിത്യ ദാസ്, കണ്ടാൽ മധുരപ്പതിനേഴ് എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഒരുപാട് സിനിമകളിൽ നായികയായി അഭിനയിക്കാതെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചിട്ടുള്ള നിരവധി താരങ്ങളുണ്ട്. ചിലർ അഭിനയിക്കുന്ന ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ പ്രേക്ഷകർക്ക് ഇടയിൽ ഇന്നും ഓർത്തിരിക്കുന്നത്. ഇത്തരത്തിൽ നായികയായി അഭിനയിച്ച ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ മലയാളികളുടെ നെഞ്ചിൽ കയറിക്കൂടിയ താരമാണ് നടി നിത്യ ദാസ്.

ദിലീപ് ചിത്രമായ ഈ പറക്കും തളികയിൽ ബാസന്തി/ഗായത്രി എന്ന കഥാപാത്രത്തിലൂടെ നായികയായി തുടങ്ങിയ നിത്യ പിന്നീട് നിരവധി സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ചെങ്കിലും പ്രേക്ഷകർ ഏറെ പ്രിയപ്പെട്ടത് ബാസന്തി തന്നെയാണ്. വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നിത്യ ദാസ്, ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം മലയാള ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി.

നൈനിറ്റാൾ സ്വദേശിയായ അരവിന്ദ് സിംഗ് ജംവാലിനെയാണ് നിത്യ വിവാഹം കഴിച്ചത്. രണ്ട് കുട്ടികളും താരത്തിനുണ്ട്. ഈ കഴിഞ്ഞ ദിവസമായിരുന്നു നിത്യയുടെ നാല്പത്തിമൂന്നാം ജന്മദിനം. “മെയ് 14 – എൻ്റെ സ്വകാര്യ പുതുവർഷമാണ്..”, എന്ന ക്യാപ്ഷൻ നൽകിയാണ് നിത്യ തന്റെ ഈ വിശേഷ ദിവസം ആരാധകരുമായി പങ്കുവച്ചത്. അതിന് രണ്ട് ദിവസം മുമ്പായിരുന്നു നിത്യയുടെ മകന്റെ ജന്മദിനം.

അതും ആഘോഷപൂർവം കൊണ്ടാടിയായ നിത്യയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നിരവധി പേരാണ് കമന്റ് ഇട്ടിരിക്കുന്നത്. രണ്ട് പിള്ളേരുടെ ‘അമ്മ ആണെന്ന് പറയില്ലെന്നും, നാല്പത്തിമൂന്ന് കണ്ടാൽ പറയില്ല ഒരു മധുരപ്പതിനേഴ് ലുക്ക് ആണെന്നുമൊക്കെ ആരാധകർ പറയുന്നു. നിത്യയുടെയും മകളുടെയും ചിത്രങ്ങൾ വന്നാൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ചേച്ചിയും അനിയത്തിയും പോലെ ആണെന്ന് പലപ്പോഴും പലരും കമന്റും ചെയ്തിട്ടുണ്ട്.