‘നിന്നെ കുറിച്ച് ഓർത്ത് അഭിമാനം! ബാലയ്ക്ക് എതിരെ തുറന്നടിച്ച അമൃതയ്ക്ക് ഗോപി സുന്ദറിന്റെ പിന്തുണ..’ – സംഭവം ഇങ്ങനെ

ഈ കഴിഞ്ഞ ദിവസമാണ് തനിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ച നടൻ ബാലയ്ക്ക് എതിരെ മുൻഭാര്യയും ഗായികയുമായ അമൃത സുരേഷ് തെളിവ് സഹിതം നിരത്തി തുറന്നടിച്ചത്. ബാല പറഞ്ഞ എല്ലാ ആരോപണങ്ങൾക്ക് എതിരെയും അമൃതയും അതുപോലെ ഇവരുടെ വക്കീലുകളും വീഡിയോയിലൂടെ പ്രതികരിച്ചത്. മകളെ കാണിക്കുന്നില്ല എന്ന ബാലയുടെ ആരോപണത്തിനും വ്യക്തമായ മറുപടി അമൃതയും വക്കീലും നൽകി.

അമൃതയുടെ മറുപടി വന്നതോടെ പിന്തുണ അറിയിച്ച് ആരാധകരും പലരും അതിന് താഴെ കമന്റുകൾ ഇടുകയും ചെയ്തിരുന്നു. പക്ഷേ ഇതിനേക്കാൾ എല്ലാം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ പോസ്റ്റാണ്. അമൃതയുടെ ആ വീഡിയോ ഷെയർ ചെയ്തുകൊണ്ട് “അഭിമാനനിമിഷം.. യഥാർത്ഥ പുതുവത്സരാശംസകൾ..”, എന്നാണ് ഗോപി സുന്ദർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ബാലയുമായി വേർപിരിഞ്ഞ അമൃത കഴിഞ്ഞ വർഷം ഗോപി സുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ച വിവരം പങ്കുവച്ചിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസോ വീഡിയോയോ ഒന്നും തന്നെ പുറത്തുവന്നില്ല. അമൃതയും ഗോപി സുന്ദറും തമ്മിലും പിരിഞ്ഞുവെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. ഇപ്പോൾ ഈ പോസ്റ്റ് വന്നതോടെ പലരും സംശയത്തിലാണ്. നിങ്ങൾ അപ്പോൾ പിരിഞ്ഞില്ലേ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

പക്ഷേ പോസ്റ്റ് ഷെയർ ചെയ്യുന്നതിന് ഒപ്പം ഗോപി സുന്ദർ കമന്റ് ബോക്സ് ഓഫാക്കിയ ശേഷമാണ് മടങ്ങിയത്. അമൃതയുമായി ഏറെ നാളായി ഫോട്ടോസ് പങ്കുവെക്കാത്ത ഗോപി സുന്ദർ മറ്റൊരു പെൺകുട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങൾ സ്ഥിരമായി പങ്കുവെക്കുന്നത് ശ്രദ്ധനേടിയിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിൽ പിരിഞ്ഞുവെന്ന് പലരും അഭിപ്രായപ്പെട്ടത്. അതേസമയം ബാല-അമൃത വിഷയം കൂടുതൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.