‘പുതുവർഷത്തിൽ ഷൈൻ ടോമിന് പുതിയ ജീവിതം! തനൂജയുമായി വിവാഹ നിശ്ചയം കഴിഞ്ഞു..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ സഹസംവിധായകനായി തുടങ്ങി പിന്നീട് നായകനായും സഹനടനായും വില്ലനായുമൊക്കെ അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ഒരാളാണ് നടൻ ഷൈൻ ടോം ചാക്കോ. കമലിന്റെ സംവിധാനസഹായിയായി തുടങ്ങിയ ഷൈൻ ടോം കമലിന്റെ തന്നെ നമ്മൾ എന്ന ചിത്രത്തിലാണ് ആദ്യമായി മുഖം കാണിക്കുന്നത്. കമലിന്റെ തന്നെ ഗദ്ദാമ എന്ന ചിത്രത്തിലാണ് ഷൈൻ ആദ്യമായി അഭിനയിക്കുന്നത്.

അതിന് ശേഷം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ഷൈൻ അവതരിപ്പിച്ചെങ്കിലും ഇതിഹാസ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച ശേഷമാണ് പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. പിന്നീട് ഇങ്ങോട്ട് ഷൈൻ ടോമിന്റെ വർഷങ്ങളായിരുന്നു. സിനിമയ്ക്ക് പുറത്ത് ചില വിവാദങ്ങളിൽ ഷൈനിന്റെ പേര് വന്നിട്ടുണ്ടെങ്കിലും ഷൈൻ അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങളും മലയാളികളുടെ ശ്രദ്ധനേടാറുണ്ട്.

അഭിനയത്തിലേക്ക് ചുവടുവെക്കുന്നതിന് മുമ്പ് തന്നെ ഷൈൻ വിവാഹിതനായിരുന്നുവെങ്കിലും പിന്നീട് ആ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞിരുന്നു. ഒരു മകനും താരത്തിനുണ്ട്. ഷൈൻ വീണ്ടും വിവാഹിതനാകാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സന്തോഷം ഷൈൻ തന്നെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. തനൂജ എന്ന പെൺകുട്ടിയുമായിട്ടാണ് ഷൈന്റെ നിശ്ചയം കഴിഞ്ഞത്.

തനൂജയെ ഷൈനിന് ഒപ്പം പൊതുവേദികളിലും ചടങ്ങുകളിൽ സ്ഥിരമായി കാണാറുണ്ടായിരുന്നു. ഷൈൻ തന്നെ തന്റെ കാമുകി ആണെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്രയും പെട്ടന്ന് തന്നെ നിശ്ചയം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പിങ്ക്, വൈറ്റ് കോമ്പിനേഷനിലുള്ള ഔട്ട് ഫിറ്റുകളിൽ ഇരുവരും ചടങ്ങളിൽ തിളങ്ങിയപ്പോൾ, ഷൈന്റെ കുടുംബാംഗങ്ങൾ എല്ലാം ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.