‘കുട്ടിക്കർഷകരെ ആശ്വസിപ്പിക്കാൻ നടൻ ജയറാം വീട്ടിലെത്തി, അഞ്ച് ലക്ഷം രൂപ നൽകി..’ – കൈയടിച്ച് മലയാളികൾ

കഴിഞ്ഞ മലയാളികളെ ഒന്നടങ്കം വേദനിപ്പിച്ച ഒരു വാർത്തയായിരുന്നു ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പിൽ കുട്ടികർഷകരായ മാത്യു ബെന്നി സഹോദരങ്ങളായ ജോർജ്, റോസ് മേരി എന്നിവർ നടത്തി വന്ന ക്ഷീരഫാമിലെ 20 പശുക്കൾ ച,ത്തുവീണത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്നാണ് പശുക്കൾ ച.ത്തത്. കണ്ണുമുന്നിൽ ഈ സംഭവം നടന്നതോടെ മാത്യുവും അമ്മ ഷൈനി എന്നിവർ തളർന്നു വീഴുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഈ സംഭവം വാർത്തയായതോടെ കർഷകൻ കൂടിയായിട്ടുളള നടൻ ജയറാം മാത്യുവിനും കുടുംബത്തിനും സഹായവുമായി എത്തിയിരിക്കുകയാണ്. കുട്ടികർഷകരെ വീട്ടിൽ എത്തി ആശ്വസിപ്പിക്കുകയും അതോടൊപ്പം മാത്യുവിനും കുടുംബത്തിനും അഞ്ച് ലക്ഷം രൂപ നൽകുകയും ചെയ്തു. ജയറാം നായകനായി എത്തുന്ന എബ്രഹാം ഓസ്‍ലർ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് വേണ്ടി മാറ്റിവച്ചിരുന്ന തുകയാണ് കുടുംബത്തിന് കൈമാറിയത്.

മാത്യുവിന്റെ വീട്ടിൽ എത്തിയ ജയറാം മാധ്യമങ്ങൾക്ക് മുന്നിൽ അവരെ കൂടെ നിർത്തി സംസാരിച്ചു. “ഇവര് അനുഭവിച്ച സെയിം വിഷമം ഞാനും ആറ് വർഷം മുമ്പ് അനുഭവിച്ചിട്ടുള്ളതാണ്. ഞാൻ ഫാമിൽ ഉണ്ടായിരുന്ന സമയത്ത് പെട്ടന്നൊരു കിടാവ് വയറുവീർത്തു ചത്തു, എന്താണ് കാര്യമെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ തുറന്നുവിട്ട് തീറ്റ നൽകുന്ന രീതിയിൽ വളർത്തുന്നവയാണ്. അന്ന് രാവിലെ തൊട്ട് രാത്രി വരെ 22 ഓളം പശുക്കളാണ് ച.ത്തുവീണത്.

പുല്ലിൽ നിന്ന് കഴിച്ച വിഷമുള്ളിൽ ചെന്നാണ് ഇത് സംഭവിച്ചതെന്ന് അന്ന് ഡോക്ടർമാർ പറഞ്ഞത്. എന്റെ വീട്ടിൽ എങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല. അതിന്റെയൊരു നഷ്ടം എനിക്കറിയാം. ആ 22 പശുക്കളെയും ജെസിബി ഉപയോഗിച്ച് മൂടുന്ന ഒരു അവസ്ഥയെന്ന് പറയുന്നത് ഞാനും എന്റെ ഭാര്യയും ഏറ്റവും കൂടുതൽ കരഞ്ഞിട്ടുള്ള ഒരു സംഭവമാണ്. അപ്പോൾ ഈ രണ്ട് മക്കളുടെ അവസ്ഥ എന്തായിരിക്കും. എന്റെ എബ്രഹാം ഓസ്‌ലർ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് നടക്കുന്നുണ്ടായിരുന്നു നാളെ.

അതിന് വേണ്ടി മാറ്റിവച്ച പണം ഇവർക്ക് നൽകാമെന്ന് ഞാൻ പ്രൊഡ്യൂസറോടും സംവിധായകൻ മിഥുൻ മാനുവലിനോടും പറഞ്ഞു. ഏകദേശം ഒരു അഞ്ച് ലക്ഷം രൂപ അതിന് ചിലവ് വരും. അത് കൈമാറാനാണ് ഞാൻ വന്നത്. ഞാൻ അനുഭവിച്ച വേദനയാണ്. എല്ലാം ശരിയാകും. ഇവിടെ തന്നെ ഒരു 100 പശുക്കളെ വളർത്താനുള്ള അനുഗ്രഹം ദൈവം ഒരുക്കി തരും..”, ജയറാം പറഞ്ഞു. പിതാവിന്റ മരണത്തിന് ശേഷമാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന മാത്യു പശുവളർത്തൽ ആരംഭിക്കുകയും മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ഒക്കെ ലഭിച്ചിട്ടുണ്ട്.