‘എന്റെ എക്കാലത്തെയും മികച്ച ജന്മദിനം! പ്രിയയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ഗോപി സുന്ദർ..’ – അണ്ണന്റെ ലൈഫ് എന്ന് ആരാധകർ

സിനിമ സംഗീത ലോകത്ത് തന്റേതായ ഒരു പേര് ഉണ്ടാക്കിയ സംഗീതസംവിധായകനാണ് ഗോപി സുന്ദർ. ഇന്ന് മലയാളത്തിൽ നിന്ന് തെലുങ്കിലേക്ക് കൂടുതൽ സജീവമായി നിൽക്കുന്ന ഗോപി സോഷ്യൽ മീഡിയകളിൽ ഏറ്റവും വിമർശനങ്ങൾ കേൾക്കുന്ന ഒരാള് കൂടിയാണ്. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടാണ് ഗോപി സുന്ദർ ഇത്രയും വിമർശനങ്ങൾ കേൾക്കുന്നത്. വിവാഹവും പിന്നീട് ഉണ്ടായ ബന്ധങ്ങളെല്ലാം എല്ലാം ചർച്ചയാവുകയും ചെയ്യാറുണ്ട്.

പിന്നെ-പിന്നെ ഗോപി സുന്ദർ എന്തെങ്കിലും പെൺകുട്ടികളുടെ കൂടെ നിൽക്കുന്ന ഫോട്ടോ വന്നാൽ പോലും അതിന് താഴെ പരിഹസിച്ചും വിമർശിച്ചുമുള്ള കമന്റുകൾ ഒക്കെ വരാറുണ്ട്. ഇത്രത്തോളം വിമർശനങ്ങൾ കേട്ടിട്ടും യാതൊരു കുഴപ്പവുമില്ലാതെ മുന്നോട്ട് പോകുന്ന ഒരാളാണ് ഗോപി സുന്ദർ. ഏറ്റവും ഒടുവിൽ ഗോപി സുന്ദർ റിലേഷനിൽ ആയിരുന്നത് ഗായിക അമൃത സുരേഷുമായിട്ടാണ്. അതിന് ശേഷം ഒരു പെൺകുട്ടിക്ക് ഒപ്പം പ്രണയത്തിലാണെന്ന് ചില റിപോർട്ടുകൾ ഉണ്ടായിരുന്നു.

പക്ഷേ അത് ഗോപി സുന്ദർ ഇതുവരെ എങ്ങും പറഞ്ഞിട്ടില്ല. ഈ കഴിഞ്ഞ ദിവസമായിരുന്നു ഗോപി സുന്ദറിന്റെ ജന്മദിനം. പതിവിന് വിപരീതമായി ഈ തവണ തന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ്. നടി അഞ്ജന മോഹനും ഗോപി സുന്ദർ ഇപ്പോൾ പ്രണയത്തിൽ ആണെന്ന് പറയപ്പെടുന്ന മോഡൽ പ്രിയ നായരുമെല്ലാം ഗോപി സുന്ദറിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

“എന്റെ എക്കാലത്തെയും മികച്ച ജന്മദിനം..” എന്നായിരുന്നു ഗോപി സുന്ദർ പ്രിയയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. അതെ വേഷത്തിൽ തന്നെ നിൽക്കുന്ന ചിത്രമായിരുന്നു അഞ്ജനയും പങ്കുവച്ചിരുന്നത്. അണ്ണന്റെ ലൈഫ് തന്നെ എന്നാണ് ഈ പോസ്റ്റുകൾക്ക് താഴെ മലയാളികൾ കമന്റ് ചെയ്തിരിക്കുന്നത്. രാത്രി ചെണ്ടമേളം ഉൾപ്പടെയുള്ള കലാപരിപാടികൾ നടത്തിയാണ് ഗോപി സുന്ദർ ജന്മദിനം ആഘോഷിച്ചത്.