‘ഹാപ്പി ബർത്ത് ഡേ ഗോപിയേട്ടാ! ഗോപി സുന്ദറിന് ജന്മദിനം ആശംസിച്ച് നടി അഞ്ജന മോഹൻ..’ – ചിത്രങ്ങൾ വൈറൽ

സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കുന്ന ഒരാളാണ് സംഗീത സംവിധായകനായ ഗോപി സുന്ദർ. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയിട്ട് ഒരു ഗായികയുമായി ലിവിങ് ടുഗെതർ റിലേഷനിൽ ആയപ്പോൾ മുതൽ ഗോപി സുന്ദറിന് വിമർശനങ്ങൾ കേട്ട് തുടങ്ങിയിരുന്നു. പിന്നീട് ആ ഗായികയുമായി വേർപിരിഞ്ഞ് മറ്റൊരു ഗായികയുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ച വിവരവും ഗോപി സുന്ദർ തന്നെ പങ്കുവച്ചിരുന്നു.

അപ്പോഴും ഗോപി സുന്ദർ വിമർശനം കേൾക്കേണ്ടി വന്നു. ഓരോ വർഷം ഓരോ സ്ത്രീകളുമായി ബന്ധത്തിൽ ആവുന്നു, അവരെ ഉപേക്ഷിക്കുന്നു എന്നായിരുന്നു ആക്ഷേപം. രണ്ടാമത്തെ ഗായികയുമായും ഗോപി സുന്ദർ വേർപിരിഞ്ഞിരിക്കുകയാണ്. അതിന് ശേഷം ഗോപി സുന്ദർ എന്തെങ്കിലും പെൺകുട്ടികൾക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ ഇട്ടാൽ പോലും അത് സൈബർ ഇടങ്ങളിൽ വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും വഴി ഒരുക്കാറുണ്ട്.

ഈ കഴിഞ്ഞ ദിവസമായിരുന്നു ഗോപി സുന്ദറിന്റെ ജന്മദിനം. ജന്മദിനത്തിൽ ഗോപി സുന്ദറിന് ആശംസകൾ നേർന്ന് നിരവധി പേർ പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു. ഇതിൽ പെൺകുട്ടികൾക്കു ഒപ്പം ഗോപി സുന്ദർ നിൽക്കുന്ന പോസ്റ്റുകൾക്ക് എല്ലാം താഴെ മലയാളികളുടെ മോശം കമന്റുകളുടെ മേളമാണ്. അതിൽ തന്നെ ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി അഞ്ജന മോഹന്റെ പോസ്റ്റിന് താഴെയാണ് കൂടുതലും മോശം കമന്റുകൾ വന്നിട്ടുള്ളത്.

“കറക്റ്റ് സ്ഥലത്ത് തന്നെയാ വന്ന് പെട്ടേക്കുന്നത്, എത്തണ്ടോടത്തു തന്നെ എത്തി, ആ കാര്യത്തിൽ അങ്ങനെ തീരുമാനമായി എന്നിവയാണ് കമന്റുകൾ. “കമന്റ്‌ ബോക്സ്‌ മുഴുവൻ ലൈം,ഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടുവിളയാടുകയാണല്ലോ..”, എന്ന് മലയാളികളുടെ കമന്റുകൾ പരിഹസിച്ചും ഒരാൾ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. “ഹാപ്പി ബർത്ത് ഡേ ഗോപിയേട്ടാ..”, എന്നാണ് അഞ്ജന ഗോപി സുന്ദറിന് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചിട്ടുളളത്.