‘എന്റെ പവർ ബാങ്ക്, അതീവ ഗ്ലാമറസ് ലുക്കിൽ ഗോപി സുന്ദറിനൊപ്പം അഭയ ഹിരണ്മയി..’ – ഫോട്ടോസ് കാണാം

പുതിയ സംഗീത സംവിധായകരിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ചുകൊണ്ട് ഇരിക്കുന്ന ഒരാളാണ് ഗോപി സുന്ദർ. 170 അധികം സിനിമകളിൽ ഇതിനോടകം സംഗീത സംവിധായകനായി ഗോപി സുന്ദർ പാട്ടുകൾക്ക് ഈണം പകർന്നിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ഗോപി സുന്ദർ സംഗീതം നിർവഹിച്ചിട്ടുണ്ട്.

നോട്ട് ബുക്ക് എന്ന സിനിമയിലാണ് ഗോപി സുന്ദർ ആദ്യമായി ബാക്ക്ഗ്രൗണ്ട് സ്കോർ ആകുന്നതെങ്കിലും മോഹൻലാൽ നായകനായ ഉദയനാണ് താരത്തിലെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തപ്പോഴാണ് ഗോപി സുന്ദർ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറുന്നത്. ബിഗ് ബിയാണ് സംഗീത സംവിധായകനായി ഗോപി സുന്ദറിന് അവസരങ്ങൾ നേടിക്കൊടുത്തത്. പിന്നീട് ഇങ്ങോട്ട് ഗോപി സുന്ദറിന്റെ വർഷങ്ങളായിരുന്നു. ഒന്നിന് പിറകെ ഒന്നായി സിനിമകൾ ഗോപി സുന്ദറിന് വന്നുകൊണ്ടേയിരുന്നു.

വിവാഹ ജീവിതത്തിൽ പക്ഷേ ആ വിജയം കൈവരിക്കാൻ പറ്റിയില്ല. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞാണ് ഗോപി സുന്ദർ താമസിക്കുന്നത്. അതിൽ രണ്ട് മക്കളുമുണ്ട്. പിന്നീട് ഗായിക അഭയ ഹിരണ്മയിയുമായി കഴിഞ്ഞ 9 വർഷത്തോളമായി ലിവിങ് ടുഗെതർ റിലേഷൻഷിപ്പിലാണ് ഗോപി സുന്ദർ. ഗോപി സുന്ദറിന്റെ സംഗീതത്തിൽ ചില സിനിമകളിൽ അഭയ പാടിയിട്ടുമുണ്ട്. ഇപ്പോഴിതാ തെലുങ്ക് ചിത്രമായ മോസ്റ്റ് എലിജിബിൾ ബാച്ചിലറിന്റെ വിജയ ആഘോഷത്തിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്.

ഗ്ലാമറസ് ലുക്കിലാണ് അഭയ ഹിരണ്മയി ഗോപി സുന്ദറിനൊപ്പം എത്തിയത്. “എന്റെ പവർ ബാങ്ക്’ എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദർ അഭയയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചത്. അഭയയുടെ വസ്ത്രധാരണത്തിന് എതിരെ ചിലർ വിമർശിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. അല്ലു അർജുനായിരുന്നു ചടങ്ങിൽ പ്രധാന അതിഥിയായി എത്തിയത്. ഗോപി സുന്ദർ എന്നാണ് തനിക്ക് വേണ്ടി ഒരു ഹിറ്റ് സോങ്ങ് ചെയ്യുന്നത് അല്ലു അർജുൻ ഗോപി സുന്ദറിനോട് ചോദിക്കുകയും ചെയ്തു. ഉടൻ തന്നെ ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് സംഗീത പ്രേമികൾ.

View this post on Instagram

A post shared by Gopi Sundar Official (@gopisundar__official)

CATEGORIES
TAGS
OLDER POST‘ഫിറ്റ്‌നെസ് ക്യൂൻ കനിഹ തന്നെ!! അതികഠിനമായ ബോക്‌സ് ജമ്പ് വർക്ക്ഔട്ടുമായി താരം..’ – വീഡിയോ വൈറൽ