‘അമ്മയുടെ പാട്ട് ആസ്വദിച്ച് ലൂക്ക വാവ, ക്യൂട്ട് വീഡിയോ പങ്കുവച്ച് നടി മിയ..’ – ഏറ്റെടുത്ത് ആരാധകർ
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നായിക നടിയാണ് മിയ ജോർജ്. സഹനടിയായി അഭിനയിച്ച് പിന്നീട് സിനിമയിൽ നായികയായി മാറിയ മിയ വളരെ പെട്ടന്ന് തന്നെ ഒരുപാട് ആരാധകരുള്ള ഒരു നടിയായി മാറി. കോട്ടയം പാല സ്ലാങ്ങിൽ അതി മനോഹരമായി സംസാരിക്കുന്നത് കൊണ്ട് തന്നെ അത്തരത്തിലുള്ള ധാരാളം കഥാപാത്രങ്ങൾ മിയ തേടിയെത്തുകയും ചെയ്തിട്ടുണ്ട്.
പൃഥ്വിരാജ്-മിയ കോംബോ പലപ്പോഴും ഹിറ്റ് ജോഡിയായി മാറിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അവസാനം അഭിനയിച്ചത്. 2020 സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം നടന്നത്. പിന്നീട് ഈ വർഷം ജൂലൈയിൽ ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറക്കുകയും ചെയ്തു. കുഞ്ഞ് ജനിച്ച ശേഷം മിയ കുഞ്ഞിനൊപ്പമുള്ള ഫോട്ടോസ് അധികം പോസ്റ്റ് ചെയ്തിരുന്നില്ല.
പിന്നീട് മാമോദിസ ചടങ്ങിന്റെ ചിത്രങ്ങളിലാണ് ആരാധകർ കുഞ്ഞിനെ ആദ്യമായി കാണുന്നത്. ലൂക്ക എന്നാണ് ഇരുവരും ചേർന്ന് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. അശ്വിൻ ഫിലിപ്പാണ് മിയയുടെ ഭർത്താവ്. മാമോദിസ ചിത്രങ്ങൾക്ക് പിന്നാലെ ഇപ്പോഴിതാ കുഞ്ഞിനൊപ്പമുള്ള മിയയുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുഞ്ഞിന് പാട്ട് പാടി കൊടുക്കുന്ന വീഡിയോയാണ് മിയ പങ്കുവച്ചത്.
ജയസൂര്യ നായകനായ സൂഫിയും സുജാതയിലെ വാതിക്കൽ വെള്ളരിപ്രാവ് എന്ന് തുടങ്ങുന്ന ഗാനമാണ് മിയ കുഞ്ഞിന് വേണ്ടി പാടി കൊടുത്തത്. എന്തൊരു ക്യൂട്ട് ആണ് വീഡിയോ എന്ന് പല ആരാധകരും കമന്റുകൾ ഇടുകയും ചെയ്തു. ആരാധകർ മാത്രമല്ല താരങ്ങളായ അനുശ്രീ, ശിവദ, അനുസിത്താര, നിരഞ്ജന, മാളവിക, സിത്താര, ശ്രിന്ദ, ലക്ഷ്മി നക്ഷത്ര, ശ്വേതാ മേനോൻ, പാരീസ് ലക്ഷ്മി, വീണ നായർ തുടങ്ങിയവർ വീഡിയോയ്ക്ക് കമന്റുകൾ ഇട്ടിട്ടുണ്ട്.
View this post on Instagram