‘നടി അച്ഛനെ ട്രോളുമ്പോൾ സഹപ്രവർത്തകൻ ആണെന്ന് ചിന്തിച്ചില്ലല്ലോ..’ – നിമിഷയ്ക്ക് കലക്കൻ മറുപടി കൊടുത്ത് ഗോകുൽ സുരേഷ്

തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ട്രോളുകളും പരിഹാസങ്ങളും കേൾക്കുന്നത് നടി നിമിഷ സജയനാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു പരിപാടിയിൽ നിമിഷ, തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല പിന്നെയാണോ ഇന്ത്യ എന്ന് പറഞ്ഞത്. വർഷങ്ങൾക്ക് ഇപ്പുറം സുരേഷ് ഗോപി തൃശൂർ ജയിക്കുകയും ബിജെപി വീണ്ടും ഇന്ത്യയിൽ അധികാരത്തിൽ വരികയും ചെയ്തതോടെ പഴയ പ്രസംഗത്തിനുള്ള പണി താരത്തിന് കിട്ടി.

ഇപ്പോഴിതാ നിമിഷ സജയന് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്ന ട്രോളുകളെ കുറിച്ച് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിനോട് മാധ്യമ പ്രവത്തകൻ ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. “ആ നടി അത് പറഞ്ഞിട്ട് ഇപ്പോൾ ഇത്രയും വർഷമായില്ലേ? പറയുമ്പോൾ ആ നടിക്ക് ഒരു സഹപ്രവർത്തകനെ കുറിച്ചാണ് പറയുന്നതെന്ന് ചിന്ത ഒന്നും ഉണ്ടായില്ലല്ലോ.. അതും അല്ലെങ്കിൽ!

അവര് ജോലി ചെയ്യുന്ന അതെ മേഖലയിലെ ഒരു സീനിയർ ആക്ടറെ കുറിച്ചാണ് പറയുന്നതെന്ന് ഒരു ചിന്ത അപ്പോൾ അവർക്ക് ഇല്ലായിരുന്നു. ഇപ്പോൾ എല്ലാം മാറിമറിഞ്ഞപ്പോൾ അവർക്ക് അതൊരു തിരിച്ചടിയായി മാറി കാണാം. ഇതൊന്നുമല്ല നമ്മുടെ ദിവസേനയുള്ള ആഹാരം! അവരെ അങ്ങനെ കളിയാക്കുന്നതിൽ വ്യക്തിപരമായി വിഷമമേയുള്ളൂ. അന്ന് അവർ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേയുള്ളൂ.

നിങ്ങൾ ഈ ക്യാമറ പിടിക്കുന്നവർ തന്നെയാണ് ഏറ്റവും കൂടുതൽ നെഗറ്റീവ് പ്രൊമോട്ട് ചെയ്യുന്നത്. എന്റെ അച്ഛൻ അബദ്ധത്തിൽ ഒരു വാക്ക് പറഞ്ഞാൽ പോലും നിങ്ങൾ അത് മുഴുവനും കേൾക്കാതെ കട്ട് ചെയ്തു വേറെ മീഡിയാസ് അത് അഞ്ച് വീഡിയോയായി പ്രചരിപ്പിക്കാറുണ്ട്. എന്നാൽ ഒറിജിനൽ വീഡിയോ എടുത്തവർ അത് അങ്ങനെയല്ല, ഇങ്ങനെയല്ല അദ്ദേഹം പറഞ്ഞതെന്ന് പറഞ്ഞ് ഇതുവരെ ആരും വന്നിട്ടില്ല. ആ ഒരു നട്ടെല്ല് ഇല്ലായ്മ മീഡിയയ്ക്ക് ഉണ്ടെന്ന് എനിക്ക് ബോധ്യമുള്ളതാണ്.

ഇതിലൂടെ ഇങ്ങനെ സഞ്ചരിക്കാം എന്നല്ലാതെ വേറെയൊരു വഴിയില്ല. അച്ഛനെ സപ്പോർട്ട് ചെയ്ത ചാനലുകൾ വളരെ കുറവും അച്ഛനെ മോശം പറയാനും കുറ്റം പറയാനും ഉണ്ടായിരുന്ന ചാനലുകൾ വളരെ കൂടുതലുമായിരുന്നു. അത് അവരുടെ അന്നേരത്തെ അജണ്ട ആയിരിക്കും. ഇന്ന് അച്ഛൻ ജയിച്ചതോടെ ഇനി അവർ സപ്പോർട്ട് ചെയ്തേക്കാം.. ഇങ്ങനെയൊക്കെയാണല്ലോ പൊതുവേ ഇവിടെ നടക്കുന്നത്‌. പിന്തുണച്ചവർക്കെല്ലാം നന്ദി..”, ഗോകുൽ സുരേഷ് പറഞ്ഞു.