‘ബോളിവുഡിൽ വീണ്ടും തിളങ്ങി നടൻ നീരജ് മാധവ്, ഫീൽസ് ലൈക് ഇഷ്‌ക് ട്രെയ്‌ലർ വൈറൽ..’ – കാണാം
ജീത്തു ജോസഫ് ചിത്രമായ മെമോറീസ്, ദൃശ്യം തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് നടൻ നീരജ് മാധവ്. നായകനായും സഹനടനായും തിരക്കഥാകൃത്തായും ഡാൻസറായും റാപ്പറായും ഒക്കെ നീരജ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഇപ്പോൾ ബോളിവുഡിൽ എത്തി നിൽക്കുകയാണ് താരം.
ആമസോൺ പ്രൈമിൽ ബമ്പർ ഹിറ്റായ പ്രേക്ഷകർ കണ്ട ‘ദി ഫാമിലി മാൻ’ എന്ന വെബ് സീരിസിൽ ആദ്യ സീസണിൽ മൂസ റഹ്‌മാൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ഇന്ത്യ ഒട്ടാകെ സിനിമ ആസ്വാദകർ തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കുകയാണ് നീരജ് മാധവ് എന്ന മലയാളി നടനെ. ഇപ്പോഴിതാ ബോളിവുഡിൽ വീണ്ടും തിളങ്ങിയിരിക്കുകയാണ് നീരജ്.
നെറ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന ഫീൽസ് ലൈക് ഇഷ്‌ക് എന്ന ഹിന്ദി ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയിരിക്കുകയാണ്. മുംബൈയിൽ താമസിക്കുന്ന ഒരു മലയാളിയുടെ കഥാപാത്രത്തെയാണ് നീരജ് അഭിനയിക്കുന്നത്. ആറ് ചെറു ചിത്രങ്ങളായി എത്തുന്ന ഒരു സിനിമയാണ് ഫീൽസ് ലൈക് ഇഷ്‌ക്. അതിൽ ഒരു കഥയിലാണ് നീരജ് പ്രധാനവേഷം ചെയ്യുന്നത്.
ആന്തോളജി ചിത്രമായ ഫീൽസ് ലൈക് ഇഷ്‌ക് ‘ഇന്റർവ്യൂ’ എന്ന പേരിൽ ഇറങ്ങുന്ന ചെറു ചിത്രത്തിലാണ് നീരജ് നായകനാവുന്നത്. പ്രണയത്തിന് പ്രാധാന്യം നൽകുന്ന ആറ് കഥകളാണ് സിനിമയിൽ ഉള്ളത്. സച്ചിൻ കുന്ദൽക്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി യുവ ബോളിവുഡ് താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. അടുത്ത മാസം 23-നാണ് സിനിമ നെറ്ഫ്ലിക്സിൽ റിലീസ് ആവുന്നത്.