‘കുട്ടി കുപ്പായത്തിൽ നൃത്തം ചെയ്യുന്നതിൽ എനിക്ക് സന്തോഷം..’ – കിടിലം ചിത്രങ്ങൾ പങ്കുവച്ച് എസ്തർ അനിൽ

‘കുട്ടി കുപ്പായത്തിൽ നൃത്തം ചെയ്യുന്നതിൽ എനിക്ക് സന്തോഷം..’ – കിടിലം ചിത്രങ്ങൾ പങ്കുവച്ച് എസ്തർ അനിൽ

മലയാളികൾക്ക് ഏറെ സുപരിചിതയായ ബാലതാരമാണ് എസ്തർ അനിൽ. ബാലതാരത്തിൽ നിന്ന് ഒരു നായിക നടിയാകാനുള്ള ഒരു ലുക്കിലേക്കുളള താരത്തിന്റെ മാറ്റം ഇപ്പോൾ ഏറെ ശ്രദ്ധേയമാണ്. ദൃശ്യം ഇറങ്ങിയ ശേഷമുള്ള ഒരു കുട്ടി എസ്തറിനെയല്ല ഇപ്പോൾ മലയാളികൾക്ക് കാണാൻ സാധിക്കുക. ദൃശ്യം 2-വിൽ തന്നെ ആ മാറ്റം പ്രകടമാണ്.

ജയസൂര്യ നായകനായ നല്ലവൻ എന്ന സിനിമയിലാണ് എസ്തർ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ദൃശ്യത്തിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകർ എസ്തറിനെ തിരിച്ചറിഞ്ഞ് തുടങ്ങിയത്. 19-കാരിയായി എസ്തർ ഇപ്പോൾ ഒരു ഡിഗ്രി വിദ്യാർത്ഥിനിയാണ്. വൈകാതെ തന്നെ സിനിമയിൽ നായികയാകാൻ സാധ്യതയുള്ള ഒരു താരമാണ് എസ്തർ അനിൽ.

എസ്തറിന്റെ സഹോദരനും സിനിമയിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകർക്ക് സുപരിചിതനാണ്. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എസ്തർ ഇപ്പോൾ. ഓണാഘോഷങ്ങളുടെ ഭാഗമായി ആരാധകർക്ക് ആശംസകൾ അറിയിക്കുന്നതിന് വേണ്ടി ഒരു സ്കർട്ടും മിനി ബ്ലൗസും ധരിച്ചുള്ള ഫോട്ടോസ് എസ്തർ പോസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു ഗംഭീര ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ എസ്തർ പങ്കുവച്ചിരിക്കുന്നത്. ‘അയ്യോ ജോർജ്കുട്ടിയുടെ അനു ഇങ്ങനെ അല്ല’ എന്ന കമന്റുകൾ ചിത്രത്തിന് താഴെ വന്നിട്ടുണ്ട്. ‘കുട്ടി കുപ്പായത്തിൽ നൃത്തം ചെയ്യുന്നതിൽ എനിക്ക് സന്തോഷം..’ എന്നാണ് ഫോട്ടോസിന് എസ്തർ നൽകിയിരിക്കുന്ന ക്യാപ്ഷൻ. പൗർണമി മുകേഷാണ് എസ്തറിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

ദൃശ്യം ഒന്ന് ചെയ്തപ്പോൾ ഉളള ഡ്രസ്സ് ആണോ എന്നും ചിലർ ചോദിക്കുന്നുണ്ട്. കുട്ടി കുപ്പായത്തിൽ അതിസുന്ദരിയായിട്ടുണ്ടെന്നാണ് കൂടുതൽ ആരാധകരും കമന്റുകൾ ഇട്ടിരിക്കുന്നത്. ഫോട്ടോ പെട്ടന്ന് കാണാൻ വേണ്ടി നോട്ടിഫികേഷൻ ഓൺ ആക്കി വച്ചിരിക്കുകയാണെന്ന് ഒരു ആരാധകൻ ചിത്രത്തിന് താഴെ കമന്റ് ഇട്ടു. എസ്തറിന് മലയാളികളെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലെ ആരാധകരും ഒപ്പമുണ്ടെന്നത് എടുത്തുപറയേണ്ടതാണ്.

CATEGORIES
TAGS