‘അതീവ ഗ്ലാമറസ് ലുക്കിൽ എസ്തർ അനിൽ!! ജോർജുകുട്ടിയുടെ മകൾ ആകെ മാറിപ്പോയെന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

ദൃശ്യം എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ ഇളയമകളായി അഭിനയിച്ച് ജനങ്ങളുടെ മനസ്സിലേക്ക് കയറിക്കൂടിയ താരമാണ് നടി എസ്തർ അനിൽ. ബാലതാരമായി തുടങ്ങിയ എസ്തർ ഇന്ന് നായികയായി അഭിനയിക്കാനുള്ള രീതിയിലേക്ക് എത്തി കഴിഞ്ഞു. ഒരുപക്ഷേ ജോർജുകുട്ടിയുടെ ഇളയമകളായ അനുമോൾ ആണോ എന്ന് ഇന്ന് പലർക്കും എസ്തറിനെ കണ്ടാൽ സംശയം തോന്നിപോകാം.

മോഡലിംഗ് രംഗത്ത് സജീവമായി നിൽക്കുന്ന എസ്തർ ദൃശ്യത്തിന്റെ രണ്ടാം ഭാഗം 2021-ൽ ഇറങ്ങുന്നതിന് മുമ്പ് തൊട്ടാണ് ഫോട്ടോഷൂട്ടുകളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തുടങ്ങിയത്. അന്ന് മുതൽ തന്നെ ഗ്ലാമറസ് ഷൂട്ടുകളും എസ്തർ നടത്താറുണ്ട്. ഇരുപത്തിയൊന്ന് വയസ്സാണ് എസ്തറിന്റെ ഇപ്പോഴത്തെ പ്രായം. അതുകൊണ്ട് തന്നെ വൈകാതെ തന്നെ എസ്തർ സിനിമയിൽ നായികയാകുമെന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം എസ്തർ ചെയ്ത ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. അമൃത ലക്ഷ്മിയുടെ സ്റ്റൈലിങ്ങിൽ ട്രഡീഷണൽ ഡ്രെസ്സിലാണ് ഇത്തരത്തിൽ ഒരു ഹോട്ട് ലുക്കായി എസ്തർ മാറിയത്. മെറിൻ ജോർജ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ശ്രീഗേഷ് വാസനാണ് എസ്തറിന് ഈ ഫോട്ടോഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്. ഹൗസ് ഓഫ് കെംപിന്റെ ഔട്ട് ഫിറ്റാണ് എസ്തർ ഇട്ടിരിക്കുന്നത്.

പഴയ എസ്തർ ആളാകെ മാറിപ്പോയെന്നാണ് പല മലയാളികളും ചിത്രങ്ങൾ കണ്ടിട്ട് അഭിപ്രായപ്പെട്ടിരിക്കുന്നത്. ആലപ്പുഴയിലെ കൊഡേയ് ലിപ് റിസോർട്ടിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഫോട്ടോസ് ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുമുണ്ട്. തമിഴിൽ ഇറങ്ങിയ ‘വിന്ധ്യ വിക്ടറിം വേർഡിക്ട് വി 3’ എന്ന സിനിമയാണ് എസ്തറിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. മലയാളത്തിൽ ജാക്ക് ആൻഡ് ജില്ലാണ് അവസാനം ഇറങ്ങിയത്.