‘ചാക്കോച്ചന്റെ ഒറ്റിലെ നായിക!! ജിമ്മിൽ വർക്ക്ഔട്ടിന് ശേഷം നടി ഈഷ റബ്ബ..’ – ഫോട്ടോസ് വൈറൽ

മലയാളി-തമിഴ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവർ ഒന്നിച്ച ഒറ്റ് എന്ന ചിത്രം. ഇരു ഭാഷകളിലുമായി ഷൂട്ടിംഗ് നടന്ന സിനിമ ഫെലിനി ടി.പിയാണ് സംവിധാനം ചെയ്തത്. പ്രതീക്ഷിച്ചത് പോലെ സിനിമ വലിയ ഓളം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ ചിത്രത്തിന്റെ ക്ലൈമാക്സ് ഭംഗം ഏറെ പ്രശംസകൾ നേടിയിരുന്നു.

രണ്ടാം ഭാഗമുണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിലും സിനിമയുടെ പരാജയം അതുണ്ടാകുമോ എന്ന് സംശയം തോന്നിപ്പിക്കുന്നതാണ്. നടി ഈഷ റബ്ബ ആദ്യമായി മലയാളത്തിൽ അഭിനയിച്ച സിനിമ കൂടിയായിരുന്ന ഇത്. സിനിമ പരാജയപ്പെട്ടെങ്കിലും ഈഷയെ മലയാളി പ്രേക്ഷകർക്ക് തിരിച്ചറിയാൻ സിനിമ കാരണമായി. പത്ത് വർഷത്തോളമായി തെലുങ്ക് സിനിമയിൽ സജീവമായി അഭിനയിക്കുന്ന ഒരാളാണ് ഈഷ.

ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന തെലുങ്ക് സിനിമയിലാണ് ഈഷ ആദ്യമായി അഭിനയിച്ചത്. അതിന് ശേഷം തമിഴിൽ ഒരു സിനിമയും ഈഷ ചെയ്തിട്ടുണ്ട്. ബാക്കിയെല്ലാം തെലുങ്കിലായിരുന്നു. ഈഷയുടെ അടുത്ത സിനിമയും തമിഴിലാണ്. മോഡലിംഗ് മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തിയ ഈഷ ഇതിനോടകം പല ബ്രാൻഡുകളും പരസ്യ ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട്. തെലുങ്കാന സ്വദേശിനിയാണ് ഈഷ.

സിനിമയ്ക്ക് വേണ്ടി ആർച്ചറിയും കിക്ക്‌ ബോക്സിങ്ങും പഠിച്ചിരുന്നു. ഇപ്പോഴിതാ ജിമ്മിൽ വർക്ക്ഔട്ട് ചെയ്ത ശേഷമുള്ള സെൽഫി ഫോട്ടോസ് തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഈഷ. പുതിയ സിനിമയ്ക്ക് വേണ്ടിയാണോ ഇതെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. എന്നും ഇങ്ങനെ ഫിറ്റായി ഇരിക്കാട്ടെ, പൊളി ലുക്ക് എന്നൊക്കെ താരത്തിന് ആരാധകരുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്.