‘അമ്പോ! ഭാവി നായികയല്ലേ ഇത്, ഗോവയിൽ വെക്കേഷൻ മൂഡിൽ നടി നയൻ‌താര ചക്രവർത്തി..’ – ഫോട്ടോസ് വൈറൽ

മോഹൻലാൽ ചിത്രമായ കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത ഒരു സുന്ദരിയാണ് നയൻ‌താര ചക്രവർത്തി. പത്ത് വർഷത്തോളമാണ് നയൻ‌താര സിനിമയിൽ ബാലതാരമായി തിളങ്ങിയത്. ഇതിനിടയിൽ ബാലതാരമായുള്ള പ്രകടനത്തിന് നിരവധി തവണ നയൻ‌താര അവാർഡുകളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

30-ന് അടുത്ത് സിനിമകളിൽ നയൻ‌താര വേഷമിട്ടിട്ടുണ്ട്. ഇതിൽ മിക്കതിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ നയൻതാരയ്ക്ക് സാധിച്ചിട്ടുമുണ്ട്. ഇനി നായികയായി അഭിനയിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ആറ് വർഷമായി അതിന് വേണ്ടി സിനിമയിൽ നിന്ന് ബ്രെക്ക് എടുത്ത നയൻ‌താര തമിഴിൽ ജന്റിൽമാൻ 2-വിലൂടെ നായികയാകാൻ ഒരുങ്ങുകയാണ്.

നായികയായുള്ള ആ തുടക്കം ഗംഭീരാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. സിനിമയുടെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. പക്ഷേ നയൻ‌താരയിലെ മാറ്റം പ്രേക്ഷകർ ഇതിനോടകം തിരിച്ചറിഞ്ഞ് കഴിഞ്ഞു. ധാരാളം സ്റ്റൈലിഷ്, ഗ്ലാമറസ് ഷൂട്ടുകൾ നയൻ‌താര ഇതിന് മുന്നോടിയായി ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് തന്നെ നായികയാകാനുള്ള ലുക്ക് താരത്തിനുണ്ടെന്ന് നയൻതാരയുടെ ആരാധകരും പ്രതീക്ഷ അർപ്പിക്കുന്നു.

അതെ സമയം നയൻ‌താര ഇപ്പോൾ ഒരു വെക്കേഷൻ മൂഡിലാണ്. ഗോവയിൽ നിന്നുള്ള ചിത്രങ്ങൾ നയൻ‌താര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഷോർട്സ് ധരിച്ചുള്ള ഫോട്ടോസാണ് ഇവ. ബീച്ചിലേക്ക് ഇറങ്ങുന്ന കല്ല് പടികളിൽ നിൽക്കുന്ന ഫോട്ടോസാണ് നയൻ‌താര പോസ്റ്റ് ചെയ്തിട്ടുള്ളത്. കൂടുതൽ സ്റ്റൈലൻ ചിത്രങ്ങൾ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ബീച്ച് ഗേൾ ലുക്കുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.