‘മലയാളത്തിലെ യുവ താരസുന്ദരികൾ ഒത്തുകൂടി, മുൻകൈ എടുത്ത് നടി ലിസി..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾക്ക് ഇടയിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നവർ വളരെ കുറവാണെന്ന് പണ്ട് മുതൽ പ്രേക്ഷകർ പറയാറുണ്ട്. പക്ഷേ പഴയ താരങ്ങൾക്ക് ഇടയിൽ സൗഹൃദം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് പലപ്പോഴും റീയൂണിയനുകൾ നടത്തുമ്പോൾ കാണാറുണ്ട്. 80-സ് റീയൂണിയൻ എന്ന് പേരിൽ മിക്ക വർഷങ്ങളിൽ തെന്നിന്ത്യയിലെ താരങ്ങൾ ഒത്തുകൂടാറുണ്ട്.

ഈ കാലത്തുള്ള താരങ്ങൾ ഇത്തരം ഒത്തുകൂടലുകൾ നടക്കുന്നത് എ.എം.എം.എയുടെ ജനറൽ ബോഡി മീറ്റിംഗ് നടക്കുമ്പോൾ മാത്രമാണെന്ന് പറയേണ്ടി വരും. എങ്കിലും കുറച്ചുപേരടങ്ങുന്ന പല ഗ്യാങ്ങുകളായി ഇവർ ഒരുമിച്ച് ഒത്തുകൂടലുകൾ നടത്തുന്നുണ്ട്. മലയാള സിനിമയിലെ യുവതാര നിരയിലെ ചില പ്രമുഖ നടിമാർ ഈ കഴിഞ്ഞ ദിവസം പഴയ നടി ലിസിയുടെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ലിസി തന്നെയാണ് ഇതിന് മുൻകൈ എടുത്തത്.

പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, കീർത്തി സുരേഷ്, പ്രയാഗ മാർട്ടിൻ, അന്ന ബെൻ, അദിതി ബാലൻ എന്നിവർക്ക് ഒപ്പം ലിസിയുടെ മകൾ കല്യാണി പ്രിയദർശനും ഉണ്ടായിരുന്നു. പർവ്വതിയെയും റിമയെയും ഇവർക്ക് ഒപ്പം ഒരുമിച്ച് കാണാൻ പറ്റുമെന്ന് ഒരുപക്ഷേ പ്രേക്ഷകർ ചിന്തിച്ചിട്ടുണ്ടാവില്ല. ഇത്തരമൊരു അവസരം ഒരുക്കിയതിന് പാർവതി ലിസിക്ക് നന്ദി പറഞ്ഞുകൊണ്ട് സ്റ്റോറി ഇടുകയും ചെയ്തിരുന്നു. രാധിക ശരത് കുമാറും ഇവർക്കൊപ്പമുണ്ടായിരുന്നു.

മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞ് നിൽക്കുന്നവരാണ് ഇവരിൽ പലരും. പഴയ 80-സ് റീയൂണിയൻ പോലെ തന്നെ വരും വർഷകളിൽ ഇവരുടെ ഒത്തുകൂടലും ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മൂന്ന് ദിവസം മുമ്പായിരുന്നു മുംബൈയിൽ 80-ലെ താരങ്ങൾ ഒത്തുകൂടിയത്. അതിനും ആദ്യത്തെ തവണ ഒത്തുകൂടാൻ കാരണമായത് ലിസി ആണെന്ന് ആ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു.