‘ശ്രീദേവിയെ വെല്ലുന്ന സുന്ദരി തന്നെ!! അതീവ ഗ്ലാമറസ് ലുക്കിൽ നടി ജാൻവി കപൂർ..’ – ഫോട്ടോസ് വൈറൽ

നിർമ്മതാവായ ബോണി കപൂറിന്റെയും അന്തരിച്ച ബോളിവുഡ് ഇതിഹാസ നായിക ശ്രീദേവിയുടെയും മകളും ബോളിവുഡിൽ ഇന്ന് തിളങ്ങി നിൽക്കുന്ന യുവനടിയുമായ താരമാണ് നടി ജാൻവി കപൂർ. അമ്മയുടെ മരണശേഷമാണ് ജാൻവി കപൂറിന്റെ സിനിമ അരങ്ങേറ്റം. ദഡാക് എന്ന ഹിന്ദി ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ച ജാൻവി വളരെ പെട്ടന്ന് തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു.

ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ചൻ സകസേന : ദി കാർഗിൽ ഗേൾ, റൂഹി, ഗുഡ് ലക്ക് ജെറി തുടങ്ങിയ ബോളിവുഡ് സിനിമകളിൽ ഇതിനോടകം അഭിനയിച്ചുകഴിഞ്ഞ ജാൻവിയുടെ ഏറ്റവും പുതിയ ചിത്രമായ മിലി ഈ അടുത്തിടെയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മലയാള ചിത്രമായ ഹെലന്റെ റീമേക്ക് കൂടിയാണ് ഇത്. അന്ന ബെനിന് ലഭിച്ചതുപോലെ തന്നെ ജാൻവിയുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ബോളിവുഡിലെ അടുത്ത താരറാണിയായി മാറിയേക്കുമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഒരു പക്ഷേ ജാൻവിയുടെ അമ്മ ശ്രീദേവി ഉണ്ടാക്കിയ അതെ ഓളം താരത്തിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. സിനിമയ്ക്ക് പുറത്തും ജാൻവി ഒരു താരം തന്നെയാണ്. ഗ്ലാമറസ് പരിവേഷമുള്ള ഒരു വ്യക്തി കൂടിയാണ് ജാൻവി. മിക്കപ്പോഴും ആരാധകരെ അമ്പരിപ്പിക്കുന്ന ലുക്കിൽ ജാൻവി സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്.

ഒരിക്കൽ കൂടി അതിന് അടിവര ഇടുന്ന രീതിയിലുള്ള ഒരു ഗ്ലാമറസ് ഷൂട്ടുമായി ജാൻവി രംഗത്ത് വന്നിരിക്കുകയാണ്. ഒരു മത്സ്യകന്യകയെ പോലെ തോന്നിപ്പിക്കുന്ന ലുക്കിലാണ് ജാൻവിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. തന്യ ഗാവ്രിയുടെ സ്റ്റൈലിങ്ങിൽ ഫാൽഗുണി പീക്കോക്കിന്റെ ഔട്ട്.ഫിറ്റിലാണ് ജാൻവി ഗ്ലാമറസ് ലുക്കിൽ കാണപ്പെടുന്നത്. ദിനേശ് അഹൂജയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.