‘ഉമ്മയ്ക്കും ഉപ്പയ്ക്കും വാർഷിക ആശംസകൾ! നിങ്ങളുടെ പ്രപഞ്ചത്തിന്റെ ഭാഗമായതിൽ ഞാൻ ഭാഗ്യവാൻ..’ – പോസ്റ്റുമായി ദുൽഖർ

മലയാളത്തിന്റെ മഹാനടൻ എന്ന് വിശേഷിപ്പിക്കുന്ന നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. ആരാധകരുടെ സ്വന്തം മെഗാസ്റ്റാറായ മമ്മൂട്ടി അഭിനയത്തിൽ ഓരോ വർഷവും മലയാളികളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയിലെ നടനെ ഇന്നേവരെ ആരും ഒരു കുറ്റവും പറഞ്ഞിട്ടില്ല എന്നത് തന്നെയാണ് അദ്ദേഹത്തെ മറ്റുള്ള നടന്മാരിൽ നിന്ന് വ്യത്യസ്തനാകുന്നത്. ജീവിതത്തിലും മമ്മൂട്ടി പലർക്കും റോൾ മോഡലായ വ്യക്തിയാണ്.

മമ്മൂട്ടിയെ ജീവിതത്തിൽ റോൾ മോഡലാക്കുന്ന ഒരാളാണ് അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാൻ. വാപ്പയുടെ പാതയിലൂടെ സിനിമയിലേക്ക് എത്തിയ ദുൽഖർ ഒരുപാട് മലയാളികൾക്ക് പ്രിയങ്കരനായ വ്യക്തിയാണ്. ഇന്ന് ബോളിവുഡിൽ വരെ അറിയപ്പെടുന്ന നടനായ ദുൽഖർ മാറുകയും ചെയ്തു. മമ്മൂട്ടിയെ കുറിച്ച് പറയുമ്പോൾ എന്നും ദുൽഖറിന് നൂറ് നാവാണ്. അത് സിനിമയിൽ വന്ന കാലം മുതൽ അങ്ങനെയാണ്.

ഇപ്പോഴിതാ ഉപ്പയുടെയും ഉമ്മയുടെ വിവാഹ വാർഷിക ദിനത്തിൽ ദുൽഖർ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. “നിങ്ങൾ രണ്ടുപേരുടെയും 45 വർഷം ലോക ലക്ഷ്യങ്ങൾ നൽകുന്നു! നിങ്ങളുടേതായ രീതിയിൽ നിങ്ങൾ നിങ്ങളുടെ സ്വന്തം ചെറിയ പ്രപഞ്ചം സൃഷ്ടിച്ചു. അതിൻ്റെ ഭാഗമാകാനും അതിൻ്റെ സ്‌നേഹത്തിലും ഊഷ്‌മളതയിലും മുഴുകുകയും ചെയ്യുന്ന ഞങ്ങൾ എല്ലാം ഭാഗ്യവാന്മാർ.

ഉമ്മയ്ക്കും ഉപ്പയ്ക്കും വാർഷിക ആശംസകൾ! നിങ്ങൾ രണ്ടുപേരും ചേർന്ന് ഏറ്റവും ലൗകികവും അസാധാരണവുമാക്കുന്നു..”, ദുൽഖർ രണ്ടുപേരുടെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. പോസ്റ്റിന് താഴെ നടി അഹാന, ദീപ്തി സതി, ബീന ആന്റണി, മാളവിക മേനോൻ തുടങ്ങിയ താരങ്ങൾ കമന്റ് ഇട്ടിട്ടുമുണ്ട്. ഈ കഴിഞ്ഞ ദിവസം ആയിരുന്നു ദുൽഖറിന്റെ ഉമ്മ സുൽഫത്തിന്റെ ജന്മദിനം. അപ്പോഴും ദുൽഖർ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.