ആരാധകർ ഡി.ക്യു എന്ന് വിളിക്കുന്ന മലയാളികളുടെ സ്വന്തം നടൻ ദുൽഖർ സൽമാൻ തന്റെ നാല്പതാം ജന്മദിനം ആഘോഷിക്കുകയാണ്. യുവ താരത്തിൽ നിന്ന് ഒരു സീനിയർ താരത്തിലേക്കുള്ള പ്രവേശനം കൂടിയാണ് ദുൽഖറിന് ഉണ്ടായിരിക്കുന്നത്. 12 വർഷമായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന ദുൽഖർ നേടാത്തതായ കാര്യങ്ങൾ ഒന്നും തന്നെയില്ലെന്ന് തന്നെ പറയേണ്ടി വരും.
മലയാളത്തിൽ നിന്ന് തമിഴിലും തെലുങ്കിലും ബോളിവുഡിലും വരെ അഭിനയിച്ച് ആരാധകരെ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ് ദുൽഖർ. ചാർളി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടി കഴിഞ്ഞ ദുൽഖർ അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞിട്ടുള്ള ഒരാളാണ്. ഒരു പാൻ ഇന്ത്യ ലെവലിലേക്ക് ദുൽഖർ ഇന്ന് അറിയപ്പെടുന്ന താരമായി വളർന്നു കഴിഞ്ഞിരിക്കുകയാണ്.
ദുൽഖർ നായകനായി അഞ്ചോളം ഭാഷകളിൽ ഇറങ്ങുന്ന കിംഗ് ഓഫ് കൊത്തയാണ് അടുത്തതായി ഇറങ്ങാനുള്ള സിനിമ. ഓണം റിലീസായി സിനിമ എത്തുകയും ചെയ്യും. അതേസമയം നാല്പതാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ദുൽഖർ. കുടുംബത്തിനും സുഹൃത്തുകൾക്കും ഒപ്പം ദുൽഖർ തന്റെ ജന്മദിനം ആഘോഷിച്ചു. ഇതിന്റെ ചിത്രങ്ങൾ സുഹൃത്തായ നസ്രിയ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ഭാര്യ അമാൽ, സഹോദരി സുറുമി, നസ്രിയ, ദുൽഖറിന്റെ ഉറ്റ സുഹൃത്തായ നടൻ ജേക്കബ് ഗ്രിഗറി, ഫോട്ടോഗ്രാഫറായ ഷാനി ഷാക്കി എന്നിവർ ദുൽഖറിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. “ജന്മദിനാശംസകൾ ബം.. ഹാപ്പി ഹാപ്പി 40! ഞങ്ങൾ നിന്നെ വളരെയധികം സ്നേഹിക്കുന്നു. നിനക്ക് ഏറ്റവും നല്ല ജന്മദിനം ആശംസിക്കുന്നു..”, നസ്രിയ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.