‘മകന് ഇന്ന് നാല്പത് വയസ്സായി!! വാപ്പ ആണേൽ കോളേജ് പയ്യന്മാരുടെ ലുക്കിൽ..’ – മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറൽ

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ദുൽഖർ സൽമാൻ. ഇന്ന് ദുൽഖർ തന്റെ നാല്പതാം ജന്മദിനം ആഘോഷിക്കുകയാണ്. 1983 ജൂലൈ 28-നാണ് ദുൽഖർ ജനിച്ചത്. മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയുടെ മകനായ ദുൽഖറിനെ സിനിമയിലേക്കുള്ള വരവ് അത്ര പ്രയാസമുളളത് ആയിരുന്നില്ല. പക്ഷേ സിനിമയിൽ പിടിച്ചുനിൽക്കുക എന്നത് വലിയ കാര്യമായിരുന്നു. അതിൽ ദുൽഖർ വിജയിച്ചു.

ദുൽഖർ നാല്പത് വയസ്സായ അതെ ദിനത്തിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് ദുൽഖറിന്റെ ചിത്രങ്ങൾ വൈറലായി മാറുന്ന ദിവസം എന്നായിരിക്കും! പക്ഷേ സംഭവിച്ചിരിക്കുന്നത് മറ്റൊന്നാണ്. മകന്റെ ജന്മദിനവും വാപ്പ തന്നെ തൂക്കിയെന്നാണ് മലയാളികളുടെ കണ്ടെത്തൽ. ഇൻസ്റ്റാഗ്രാമിൽ മമ്മൂട്ടി പങ്കുവച്ച തന്റെ പുതിയ സ്റ്റൈലിഷായ ഫോട്ടോസ് താരത്തിന്റെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

നാല്പത് വയസ്സുള്ള ഒരു മകന്റെ അച്ഛൻ ആണോ ഇതെന്ന് ആർക്കും സംശയം തോന്നിപ്പോകുന്ന രീതിയിലാണ് മമ്മൂട്ടി തന്റെ സൗന്ദര്യം കാത്തുസൂക്ഷിച്ചിരിക്കുന്നത്. ഒരു കോളേജ് പയ്യനെ പോലെ തോന്നിപ്പിക്കുന്ന ലുക്കിൽ എഴുപത്തിയൊന്നുകാരനായ മമ്മൂട്ടി തന്റെ ചിത്രങ്ങൾ പങ്കുവച്ചു. ദുൽഖറിന്റെ അനിയൻ ആണോ, മകന്റെ പിറന്നാൾ വിളിക്കാൻ വന്നതാണോ, മകന്റെ പിറന്നാളിന് വാപ്പച്ചി സ്കോർ ചെയ്തു എന്നിങ്ങനെ പോകുന്നു കമന്റുകൾ.

“ലോക പ്രകൃതി സംരക്ഷണ ദിനം..”, എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി തന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. മകന്റെ ജന്മദിനം പ്രമാണിച്ച് ഇതുവരെ ഒരു പോസ്റ്റ് പോലും ഇട്ടിട്ടില്ല എന്നതും കൗതുകകരമായ കാര്യമാണ്. രണ്ട് മാസം കഴിഞ്ഞാണ് മമ്മൂട്ടിയുടെ എഴുപത്തിരണ്ടാം ജന്മദിനം. 72 വയസ്സിലും ഇത്രയും ലുക്കുള്ള ഒരു നടൻ ലോക സിനിമയിൽ തന്നെയുണ്ടോ എന്നതും സംശയമാണ്. ബസൂക്കയാണ് മമ്മൂട്ടിയുടെ അടുത്ത ചിത്രം.