‘മേജർ രവി സാറിനെ കണ്ടു, എല്ലാത്തിനും നന്ദിയുണ്ട് സാറേ എന്ന് പറഞ്ഞു..’ – അനുഭവം പങ്കുവച്ച് അനിയൻ മിഥുൻ

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു സംഭവമായിരുന്നു ഈ അഞ്ചാം സീസണിൽ അതിലെ മത്സരാർത്ഥിയായി എത്തിയ വുഷു ചാമ്പ്യനായ അനിയൻ മിഥുൻ ജീവിതഗ്രാഫ് ടാസ്കിൽ പറഞ്ഞ കാര്യങ്ങൾ. തന്റെ പ്രണയകഥ പറയുന്ന സമയത്തായിരുന്നു അനിയൻ മിഥുൻ ഇന്ത്യൻ ആർമിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയുന്നതും ഏറെ വിവാദമായി മാറുന്നത്.

മോഹൻലാൽ അത് വീക്കെൻഡ് എപ്പിസോഡിൽ ചോദിക്കുകയും അനിയൻ പറഞ്ഞതൊക്കെ സത്യമാണെന്ന് പറയുകയും ട്രോളുകളുകൾ ഏറ്റുവാങ്ങിക്കുകയും മേജർ രവിയെ പോലെയുള്ളവർ മിഥുനെതിരെ രംഗത്ത് വരികയുമൊക്കെ ചെയ്തത്. ഷോയിൽ നിന്ന് പുറത്തായി ഫിനാലെ വീക്കിൽ തിരിച്ചെത്തിയപ്പോൾ മിഥുൻ താൻ പറഞ്ഞതൊക്കെ തന്റെ ഭാവനയിൽ ഉണ്ടാക്കി കഥയാണെന്ന് പറഞ്ഞ തടിയൂരിയതുമൊക്കെ എല്ലാ പ്രേക്ഷകരും കണ്ടതാണ്.

ഇപ്പോഴിതാ താൻ മേജർ രവിയെ വളരെ അപ്രതീക്ഷിതമായ കണ്ട കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. അതിന് മുമ്പത്തെ സീസണിലെ മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണനെ നേരിൽ കണ്ട ശേഷം ഇരുവരും ഒരുമിച്ച് വീഡിയോയിൽ സംസാരിക്കുന്നത് പോസ്റ്റ് ചെയ്തിരുന്നു. അതിലാണ് മിഥുൻ മേജർ രവിയെ കഴിഞ്ഞ ദിവസം നേരിൽ കണ്ട കാര്യവും പിന്നീട് നടന്നതുമൊക്കെ പറഞ്ഞത്.

“സാറിനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. പക്ഷേ അത് വീഡിയോ എടുക്കാൻ സാധിച്ചില്ല. ഞാൻ അങ്ങോട്ട് പോയി കൈപിടിച്ചുകൊണ്ട് എല്ലാത്തിനും നന്ദിയുണ്ട് സാറേ.. എന്റെ ആദ്യം കണ്ടപ്പോൾ മനസ്സിലായില്ല. ഞാൻ അനിയൻ മിഥുൻ ആണെന്ന് പറഞ്ഞു..”, മിഥുൻ പറഞ്ഞു. ഇതുകൂടാതെ തങ്ങളെ എയറിൽ കയറ്റിയ എല്ലാ മലയാളികൾക്കും റോബിനും മിഥുനും ചേർന്ന് ഒരുമിച്ച് നന്ദി പറഞ്ഞിട്ടുണ്ട്. ഈ വീഡിയോ വന്നതോടെ വീണ്ടും ഞങ്ങൾ എയറിൽ കയറുന്നതായിരിക്കുമെന്നും ഇരുവരും പറഞ്ഞു.