‘തമാശയിലെ ബബിത ടീച്ചർ ആളാകെ മാറി!! ഗ്ലാമറസ് ലുക്കിൽ നടി ദിവ്യ പ്രഭ..’ – ഫോട്ടോസ് വൈറലാകുന്നു

മോഹൻലാൽ നായകനായ ലോക്പാൽ എന്ന സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി ദിവ്യപ്രഭ. അതിന്റെ ചില ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കുകയും തിയേറ്റർ ആർട്ടിസ്റ്റായി അഭിനയിക്കുകയുമൊക്കെ ദിവ്യ ചെയ്തിട്ടുണ്ട്. ഇതിഹാസ എന്ന സിനിമയിലാണ് ദിവ്യ ശ്രദ്ധേയമായ വേഷം ആദ്യം ചെയ്യുന്നത്. അതിൽ അനുശ്രീയുടെ കൂട്ടുകാരിയായിട്ടാണ് ദിവ്യ അഭിനയിച്ചത്.

2016-ൽ പുറത്തിറങ്ങിയ വേട്ട, 2017-ലെ ടേക്ക് ഓഫ് തുടങ്ങിയ സിനിമകളിലെ പ്രകടനം ദിവ്യയ്ക്ക് മലയാള സിനിമയിൽ നല്ല വേഷങ്ങൾ കൂടുതലായി ലഭിക്കാൻ തുടങ്ങി. തമാശ എന്ന സിനിമയിലൂടെ ആദ്യമായി ദിവ്യ നായികയായും അഭിനയിച്ചു. മൂന്ന് നായികമാരിൽ ഒരാളായിട്ടാണ് ദിവ്യ അഭിനയിച്ചത്. അതിൽ മൂന്ന് നായികമാരിൽ ഒരാളായിട്ടാണ് അഭിനയിച്ചത്. പിന്നീട് ദിവ്യ വീണ്ടും നിരവധി നല്ല വേഷങ്ങൾ ചെയ്തു.

ദിവ്യ കുഞ്ചാക്കോ ബോബന്റെ നായികയായി അറിയിപ്പ് എന്ന സിനിമയിലും അഭിനയിച്ചിരുന്നു. അതാണ് അവസാനം പുറത്തിറങ്ങിയ സിനിമ. സീരിയലുകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. ഈശ്വരൻ സാക്ഷിയായി എന്ന സീരിയലിലെ പ്രകടനത്തിന് ദിവ്യയ്ക്ക് സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും കിട്ടിയിട്ടുണ്ട്. ഫാമിലി എന്ന സിനിമയാണ് ഇനി ദിവ്യയുടെ ഇറങ്ങാനുള്ളത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ ദിവ്യ പ്രഭയുടെ ഗ്ലാമറസ് വേഷങ്ങളിലുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ടായിരുന്നു. തമാശയിൽ കണ്ട ബബിത ടീച്ചറാണോ ഇതെന്ന് ഒരു നിമിഷം സംശയിച്ചുപോകും ദിവ്യയുടെ ആരാധകർ. രാത്രിയിൽ മുറിയിൽ ഇരുട്ടിൽ ഇരിക്കുന്ന രീതിയിലാണ് ഗ്ലാമറസ് വേഷത്തിൽ ദിവ്യ ഫോട്ടോസ് എടുത്തത്. ഓരോ ഫോട്ടോയ്ക്കും ആരാധകരുടെ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.