‘അന്യസംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ ആണ് പീഡിപ്പിച്ചത്, അതും ഒരു മലയാളി..’ – പ്രതികരിച്ച് ടിനി ടോം

ആലുവയിൽ ബിഹാർ സ്വദേശിയുടെ അർദ്ധരാത്രിയിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പി ച്ച കേസിൽ രൂക്ഷമായ വിമർശനവുമായി എത്തിയിരിക്കുകയാണ് നടൻ ടിനി ടോം. സ്ഥിരമായി നമ്മൾ കേൾക്കാറുള്ളത് അന്യസംസ്ഥാന തൊഴലാളി പീഡി പ്പിച്ച വാർത്തയാണെകിൽ ഈ തവണ അവരുടെ കുഞ്ഞിനെ ഒരു മലയാളി പീഡിപ്പി ച്ച വാർത്തയാണ് വന്നിരിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ചാണ് ടിനി പ്രതികരിച്ചത്.

“ഞാൻ ഉൾപ്പടെയുള്ള കലാകാരന്മാർ ഇതിന് എതിരെ പ്രതികരിക്കാൻ രംഗത്ത് ഇറങ്ങണം. നമ്മൾ ഈ അന്യസംസ്ഥാന തൊഴിലാളികളെയൊക്കെ കുറ്റം പറയാറുണ്ട്. പക്ഷേ ഒരു അന്യസംസ്ഥാന തൊഴലാളിയുടെ കുട്ടിയെയാണ് പീഡി പ്പിച്ചിരിക്കുന്നത്, അതും ഒരു മലയാളി. ഈ കുട്ടിയെ വെളുപ്പിനെ രണ്ടര മണിക്ക് പാടത്ത് നിന്നും ചോരയിൽ കുളിച്ചു വരുന്നതാണ് കണ്ടത്, ഒരു വസ്ത്രം പോലുമില്ലാതെ.

ഇവിടെ മനുഷ്യത്വം മരവിച്ചിരിക്കുകയാണ്. അത് എന്തുകൊണ്ടാണുള്ളത് ഞാൻ വീണ്ടും ആവർത്തിച്ച് വിവാദം ആകാനില്ല. ഈ ഉന്മാദത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മാത്രമേ മനുഷ്യനല്ലാതെ പൈചഛികമായ ശക്തികൾ അകത്തേക്ക് കയറി ചെല്ലുമ്പോഴാണ് ഇതുപോലെ പ്രവർത്തിക്കുന്നത്. എന്റെ ആലുവയിൽ തന്നെ കുറച്ചുനാളുകൾക്ക് മുമ്പ് ആലുവ മാർക്കറ്റിൽ വച്ചൊരു കൊച്ചുകുട്ടിയെ തലയ്ക്കടിച്ച് കൊ ന്നത്.

ഈ കുട്ടിയെ കണ്ടില്ലായിരുന്നെങ്കിൽ ആ കുട്ടിയും മരണപ്പെട്ട് പോയേനെ! ഇപ്പോൾ മെഡിക്കൽ കോളേജിലാണ്. ഇത് ആരോടാണ് പറയേണ്ടത്! എവിടെയാണ് പറയേണ്ടതെന്ന് അറിയില്ല. പക്ഷേ വേദനയോടെ തന്നെ പറയുകയാണ് കൊച്ചുകുട്ടികൾക്ക് വേണ്ടി ഒരുപാട് തവണ ഞാൻ സംസാരിച്ചിട്ടുണ്ട്. നമ്മൾ ചുറ്റിനും നമ്മുടെ ശ്രദ്ധകൊടുക്കണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അത് മാത്രം പോരാ.. പൊലീസും ജനപ്രതിനിധികളും ഇതിനൊരു ഓപ്പറേഷൻ ആരംഭിച്ച് ഇറങ്ങിയില്ലെങ്കിൽ വീണ്ടും നമ്മുക്ക് കുട്ടികളെ നഷ്ടപ്പെടും.

നമ്മുടെ നാട്ടിൽ, എന്റെ മണ്ണിൽ, എന്റെ അയല്പക്കത്ത് തന്നെ സംഭവിക്കുന്നു എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഞാൻ ഉൾപ്പടെയുള്ള കലാകാരന്മാർ വഴിയിലേക്ക് ഇറങ്ങി ഇതിനെ പ്രതിരോധിക്കാൻ തയാറാവണം. നമ്മുടെ സ്വന്തം വീട്ടിൽ നടക്കാത്തതുകൊണ്ടാണ് നമ്മുക്ക് അത് ഫീൽ ചെയ്യാത്തത്. നമ്മൾ ഒരുമിച്ച് നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സംഭവിക്കാതെ ഇരിക്കാൻ നമ്മുക്ക് എന്ത് ചെയ്യാൻ കഴിയുമെന്നാണ് നമ്മൾ ആലോചിക്കേണ്ടത്..”, ടിനി ടോം പറഞ്ഞു.