‘എന്റെ സൂപ്പർസ്റ്റാർ, കടുത്ത ആരാധിക! മഞ്ജു വാര്യർ നയൻതാരയെ വിശേഷിപ്പിച്ചത് കണ്ടോ..’ – മറുപടി നൽകി താരം

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നായികയാണ് നയൻ‌താര. ഒരു നായകനില്ലാതെ തന്നെ തന്റെ സിനിമകൾ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ സാധിക്കുന്നത് കൊണ്ട് തന്നെയാണ് നയൻതാരയ്ക്ക് ആ വിളിപ്പേര് പ്രേക്ഷകർ നൽകിയത്. എങ്കിലും നയൻ‌താര സൂപ്പർസ്റ്റാർ ചിത്രങ്ങളുടെ ഭാഗമാവാറുണ്ട്. 20 വർഷത്തെ സിനിമ ജീവിതത്തിലെ ആദ്യ ഹിന്ദി സിനിമ ഇന്ന് ഇറങ്ങിയിരിക്കുകയാണ്.

അതും ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാനൊപ്പമാണ് നയൻ‌താര നായികയായി അഭിനയിച്ചിരിക്കുന്നത്. ഷാരൂഖിന്റെ പത്താൻ ശേഷമുള്ള ചിത്രമായ ജവാനിലൂടെയാണ് നയൻതാരയുടെ അരങ്ങേറ്റം. തമിഴ് സിനിമ സംവിധായകനായ അറ്റ്ലിയാണ് ചിത്രത്തിന്റെ സംവിധാനം. സെപ്തംബർ ഏഴിന് വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുന്ന സിനിമയ്ക്ക് ആദ്യ ഷോകൾ കഴിഞ്ഞപ്പോൾ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

പത്താൻ ശേഷം വീണ്ടുമൊരു 1000 കോടി ഷാരൂഖ് നേടുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. നയൻതാരയുടെ മികച്ച അരങ്ങേറ്റമായിട്ടാണ് പ്രേക്ഷകർ വിലയിരുതുന്നത്. അതേസമയം നയൻതാരയുടെ ജവാൻ റിലീസിന് മുന്നോടിയായി മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറായ മഞ്ജു വാര്യർ നയൻസിന് വിജയാശംസകൾ നേർന്ന് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റും ഇട്ടിരുന്നു. അതിൽ മഞ്ജു എഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

“എന്റെ സൂപ്പർസ്റ്റാറിന് ഏറ്റവും മികച്ച നാളെയ്ക്ക് വേണ്ടി ഞാൻ ആശംസിക്കുന്നു. ജവാനിലെ നിങ്ങളുടെ പ്രകടനം കാണാൻ വേണ്ടി ഒരു കടുത്ത ആരാധിക കാത്തിരിക്കുകയാണ്..”, നയൻതാര കുഞ്ഞിനെ എടുത്തു നിൽക്കുന്ന ഫോട്ടോ സ്റ്റോറിയാക്കി മഞ്ജു വാര്യർ പങ്കുവച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട നയൻ‌താര അതിന് മറുപടിയും നൽകി. ‘ഏറ്റവും സ്നേഹമുള്ളവളാണ് നിങ്ങൾ’ എന്നായിരുന്നു നയൻതാരയുടെ മഞ്ജുവിനുള്ള മറുപടി.