‘പോണ്ടിച്ചേരിയിലെ ഓറോവില്ലിൽ സന്ദർശിച്ച് ഗായിക അഭയ, സ്റ്റൈലിഷ് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

പിന്നണി ഗായക രംഗത്ത് പേര് നേടിയെടുത്തിട്ടുള്ള ഒരു ഗായികയാണ് അഭയ ഹിരണ്മയി. മലയാളത്തിൽ നിരവധി സിനിമകളിൽ പാടിയിട്ടുള്ള അഭയയുടെ ശബ്ദത്തിന് പ്രതേക ആരാധകരുമുണ്ട്. ഏറെ വ്യത്യസ്തമായ ഒരു ശബ്ദത്തിന് ഉടമ കൂടിയാണ് അഭയ. ടു കണ്ടറിസ്‌ എന്ന സിനിമയിലെ അഭയ പാടിയ പാട്ടിലെ കണിമലരെ മുല്ലേ എന്ന പോർഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടാനുള്ള കാരണവും അഭയയുടെ ശബ്ദമാണ്.

സംഗീത സംവിധായകനായ ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷനൊക്കെ സിനിമ സംഗീത ലോകത്തേക്ക് ചുവടുവെക്കാൻ അഭയയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. പക്ഷേ വളരെ അപ്രതീക്ഷിതമായിട്ടാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞത്. അതിന് ശേഷം അഭയ സ്വന്തമായി മ്യൂസിക് ബാൻഡ് ആരംഭിക്കുകയും നിരവധി പ്രോഗ്രാമുകളിലൂടെ ജനമനസ്സുകളിൽ സ്ഥാനം ഉറപ്പിക്കുകയുമൊക്കെ ചെയ്തിട്ടുമുണ്ട്.

ഈ അടുത്തിടെ അഭയ വീണ്ടുമൊരു റിലേഷനിലാണെന്ന് ചില വാർത്തകൾ വന്നെങ്കിലും അഭയ അതിനോട് പ്രതികരിച്ചിട്ടില്ല. അഭയ ഒരാൾക്ക് ഒപ്പമുള്ള പോസ്റ്റ് പങ്കുവെക്കുകയും അത് വളരെ പെട്ടന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലും സജീവമായ അഭയ അതിലൂടെ തന്റെ പുതിയ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് അഭയ.

ഈ കഴിഞ്ഞ ദിവസം പോണ്ടിച്ചേരിയിലെ ഔറോവില്ലെയിൽ നിന്നുള്ള തന്റെ പുതിയ ഫോട്ടോസ് അഭയ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ടായിരുന്നു. ”ഓഗസ്റ്റ് മാസത്തിലെ അത്തരമൊരു മഹനീയമായ യാത്ര! സമാധാനം നിങ്ങളുടെ ഉള്ളിലാണ്..” എന്ന തലക്കെട്ടോടെയാണ് അഭയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് വച്ച് വളരെ സ്റ്റൈലിഷ് ലുക്കിലാണ് അഭയയുടെ ഇരുത്തം. ആരാധകർക്ക് ഫോട്ടോസ് ഇഷ്ടപ്പെടുകയും ചെയ്തു.