‘അമ്പോ ഏതാണ് ഈ പരിഷ്‌കാരി!! മിനി ഡ്രെസ്സിൽ പൊളി ലുക്കിൽ ദിൽഷ പ്രസന്നൻ..’ – ഫോട്ടോസ് വൈറൽ

മലയാളികൾ ഏറെ താല്പര്യത്തോടെ കാണുന്ന ഒരു റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റിൽ നടക്കുന്ന ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അതിന്റെ പതിപ്പുകൾ നടക്കുന്നുണ്ട്. മലയാളത്തിൽ പ്രിയനടൻ മോഹൻലാലാണ് അതിന്റെ അവതാരകനായി എത്തുന്നത്. നാല് സീസണുകൾ ഇതിനോടകം പിന്നിട്ടു കഴിഞ്ഞു. ഏറ്റവും അവസാനം നടന്ന സീസണിൽ നർത്തകിയായി ദിൽഷ പ്രസന്നൻ ആയിരുന്നു വിജയി.

ദിൽഷ മലയാളം ബിഗ് ബോസിലെ ആദ്യത്തെ വനിത വിജയിയാണ്. ഷോയിലും പുറത്തും ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ഒരു മത്സരാർത്ഥി കൂടിയായിരുന്നു ദിൽഷ. ബിഗ് ബോസിൽ വരുന്നതിന് മുമ്പ് മലയാളികൾക്ക് പ്രിയങ്കരിയായ ആളാണ് ദിൽഷ. മഴവിൽ മനോരമയിലെ ‘ഡി ഫോർ ഡാൻസ്’ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരിച്ച് വിജയിച്ചിട്ടുള്ള ഒരാളാണ് താരം.

ദിൽഷ വിജയിയായ ശേഷം പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് താഴെ മോശം കമന്റുകൾ ഇടാൻ ഒരു കൂട്ടർ പ്രതേകം സമയം കണ്ടെത്താറുണ്ട്. താരം മിക്കപ്പോഴും അത് കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. അതേസമയം ദിൽഷ ചെയ്ത ഒരു കലക്കൻ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഏതാണ് ഈ പരിഷ്കാരി എന്നാണ് ആരാധകരിൽ ചിലർ ഫോട്ടോസിന് താഴെ വന്നിടുന്ന കമന്റുകൾ.

ലേഡീസ് പ്ലാനെറ്റിന്റെ മിനി ടൈപ്പ് ഔട്ട്.ഫിറ്റിൽ ഫ്രീക്ക് ലുക്കിൽ തിളങ്ങിയ ദിൽഷയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് വിപിൻ നായരാണ്. നൗഷാദാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ദുബൈയിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഷോയിൽ നിമിഷയുടെ വസ്ത്രധാരണത്തെ കുറ്റം പറഞ്ഞയാളാണെന്ന് വിമർശനം പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. ഏഷ്യാനെറ്റിലെ തന്നെ ഡാൻസിംഗ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയാണ് ദിൽഷ ഇപ്പോൾ.


Posted

in

by