‘അർജന്റീനയുടെ വിജയം ആഘോഷിച്ച് കീർത്തി സുരേഷ്, മെസ്സി തന്നെ ഗോട്ടെന്ന് താരം..’ – ഫോട്ടോസ് വൈറൽ

ലോകം എമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആവേശത്തിൽ നിൽക്കുന്ന മണിക്കൂറുകളാണ് കടന്നു പോയികൊണ്ടിരിക്കുന്നത്. ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് അർജന്റീന തങ്ങളുടെ മൂന്നാമത്തെ കിരീടം സ്വന്തമാക്കിയപ്പോൾ സൂപ്പർ താരം ലിയോണൽ മെസ്സി തന്റെ കരിയറിലെ ആദ്യ വേൾഡ് കപ്പ് കിരീടം മുത്തമിട്ടു. ഓരോ ഫുട്ബോൾ ആരാധകരും കാത്തിരുന്ന നിമിഷം തന്നെയായിരുന്നു അത്.

രണ്ട് ഗോളിന് മുന്നിൽ നിന്ന് അർജന്റീന കപ്പ് നേടുമെന്ന് ഉറപ്പിച്ച ശേഷമായിരുന്നു ഫ്രാൻസ് അവസാന നിമിഷത്തിൽ രണ്ട് ഗോളുകൾ മടക്കിയത്. അതും അവരുടെ സൂപ്പർ താരമായ എംബപ്പേയിലൂടെ തന്നെ. അധിക സമയത്തിൽ മെസ്സി ഒരു ഗോൾ വീണ്ടും അടിച്ചപ്പോൾ അർജന്റീന ആരാധകർ വീണ്ടും ആവേശത്തിലായി. ആ ആവേശം മിനുറ്റുകൾ മാത്രമേ നീണ്ടുനിന്നൊള്ളു. പെനാൽറ്റിയിലൂടെ എംബപ്പേ വീണ്ടും ഗോൾ നേടി.

അങ്ങനെ വാങ്ങിയും കൊടുത്തും ഒടുവിൽ ഷൂട്ടൗട്ട് വരെ എത്തുകയും ഷൂട്ടൗട്ടിൽ അർജന്റീന വിജയിക്കുകയും ചെയ്തതോടെ ഏറെ വർഷത്തെ അർജന്റീന ആരാധകരുടെ കാത്തിരിപ്പും അവസാനിച്ചു. ഫുട്‍ബോൾ ആവേശം സിനിമ താരങ്ങളിലും ഈ തവണ കണ്ടു. മോഹൻലാലും മമ്മൂട്ടിയും ഫൈനൽ കാണാൻ ഖത്തറിൽ എത്തിയപ്പോൾ അല്ലാത്തവർ ടി.വിയിലും വലിയ സ്‌ക്രീനുകളിലും കളി കണ്ട് സന്തോഷം പങ്കുവച്ചു.

ആ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായി മാറിയ നടി കീർത്തി സുരേഷിന്റെ പോസ്റ്റുകളാണ്. ഫൈനൽ തുടങ്ങുന്നതിന് മുമ്പ് തന്നെ മെസ്സിയോടുള്ള ഇഷ്ടം സൂചിപ്പിച്ചുകൊണ്ട് കീർത്തി പോസ്റ്റ് പങ്കുവച്ചിരുന്നു. മെസ്സി നിങ്ങൾ തന്നെയാണ് യഥാർത്ഥ ഗോട്ടെന്ന് എഴുതികൊണ്ട് ഫൈനൽ ടി.വിയിൽ കണ്ട് മെസ്സി കപ്പ് ഏറ്റുവാങ്ങിയപ്പോൾ തുള്ളിച്ചാടിയ കീർത്തി സുരേഷിനെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. എംബപ്പേയുടെ മികവിന് സല്യൂട്ട് നൽകാനും താരം മറന്നില്ല.