‘ചൈതന്യയെക്കാൾ എനർജി ആണല്ലോ! തകർപ്പൻ ഡാൻസുമായി നടി ദിൽഷ പ്രസന്നൻ..’ – വീഡിയോ വൈറൽ

ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വന്ന് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് ദിൽഷ പ്രസന്നൻ. ഡി ഫോർ ഡാൻസിൽ മത്സരാർത്ഥിയായ ഒരു സമയത്ത് തരംഗം തീർത്ത ദിൽഷ, പിന്നീട് നിരവധി സ്റ്റേജ് ഷോകളിലൂടെ മലയാളികളുടെ ഇടയിൽ സജീവമായി നിന്നു. ഇടയ്ക്ക് ഏഷ്യാനെറ്റിലെ കാണാകണ്മണി എന്ന പരമ്പരയിൽ ശ്രദ്ധേയമായ വേഷം ചെയ്ത അഭിനയ രംഗത്തേക്കും ദിൽഷ വരികയുണ്ടായി.

ബിഗ് ബോസിൽ മത്സരാർത്ഥിയായി വന്ന് അതിൽ വിജയിയായി മാറി കൂടുതൽ ആരാധകരെ സ്വന്തമാക്കിയ ദിൽഷയ്ക്ക് സിനിമകളിൽ നിന്നും അതോട് അവസരം വന്നു. അനൂപ് മേനോന്റെ ഓ സിൻഡെറെല്ല എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചിരിക്കുകയാണ് താരം. സിനിമയുടെ റിലീസ് അടുത്ത് തന്നെയുണ്ട്. ഇപ്പോഴും ഡാൻസ് വീഡിയോസ് ഒക്കെ സ്ഥിരമായി ചെയ്‌ത്‌ അത് പങ്കുവയ്ക്കാൻ ദിൽഷ ശ്രമിക്കാറുണ്ട്.

റീൽസ് താരവും യുവനടിയുമായ ചൈതനിയ പ്രകാശിന് ഒപ്പം ഒരു കലക്കൻ ഡാൻസ് വീഡിയോ ഇപ്പോൾ ദിൽഷ പങ്കുവച്ചിരിക്കുകയാണ്. ഈ അടുത്തിടെ ഇറങ്ങിയ ഗരുഡൻ എന്ന സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ ചൈതനിയ അഭിനയിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സിനിമ പ്രേക്ഷകർക്കും ഇപ്പോൾ ചൈതനിയ സുപരിചിതയാണ്. ഇരുവരും ഒരുമിച്ചുള്ള ഡാൻസ് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

പ്രായത്തിൽ ചൈതനിയയെക്കാൾ മൂത്തതാണ് ദിൽഷ എങ്കിലും ഇരുവരും തമ്മിൽ കളിച്ച ഡാൻസിൽ കൂടുതൽ എനർജി ഫീൽ ചെയ്യുന്നത് ദിൽഷയ്ക്ക് തന്നെയാണ്. പൊതുവെ ദിൽഷയുടെ ഡാൻസ് വീഡിയോസിൽ എനർജിയുടെ കാര്യത്തിൽ വിട്ടുവീഴ്ച നടത്താത്ത ഒരാളാണ്. ദിൽഷ അഭിനയിച്ച് സിനിമയിലെ ഗാനത്തിന് തന്നെയാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്. ഡിസംബർ ഒന്നിന് തന്റെ സിനിമ വരുമെന്നും ദിൽഷ പങ്കുവെക്കുന്നു.