‘രണ്ട് മാസം മുമ്പ് വോൾവോ! ഇപ്പോഴിതാ മിനി കൂപ്പർ..’ – കുടംബത്തിന് ഒപ്പം പുതിയ കാർ ഏറ്റുവാങ്ങി അഖിൽ മാരാർ

ജോജു ജോർജ് പ്രധാന വേഷത്തിൽ അഭിനയിച്ച ‘ഒരു താത്വിക അവലോകനം’ എന്ന സിനിമ സംവിധാനം ചെയ്ത മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ് അഖിൽ മാരാർ. സിനിമ തിയേറ്ററുകളിൽ അത്ര വിജയമായില്ലെങ്കിലും അഖിൽ എന്ന സംവിധായകനിൽ നിന്ന് ഒരു താരത്തിലേക്ക് മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചാനൽ ചർച്ചകളിൽ തീപ്പൊരി ഡിബേറ്റുകളിൽ പങ്കെടുത്ത് അഖിൽ മലയാളികൾക്ക് പ്രിയങ്കരനായി.

അതിന് ശേഷം അഖിൽ മാരാരെ ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന ഷോയിൽ മത്സരാർത്ഥിയായി വരുന്നതും നൂറ് ദിവസങ്ങൾക് ശേഷം അതിന്റെ വിജയിയായി മാറുന്നതും മലയാളികൾ കണ്ടു. ഒരുപാട് ആരാധകരുള്ള ഒരു താരമായി അഖിൽ മാരാർ അതിന് ശേഷം മാറി. ജീവിതത്തിലും ഒരുപാട് മാറ്റങ്ങളാണ് അതിന് ശേഷമുണ്ടായത്. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ അഖിൽ അഭിപ്രായം പങ്കുവെക്കാറുണ്ട്.

അഖിലിന്റെ അത്തരം വീഡിയോസ് വളരെ പെട്ടന്ന് വൈറലായി മാറാറുണ്ട്. രാജലക്ഷ്മി എന്നാണ് അഖിലിന്റെ ഭാര്യയുടെ പേര്. പ്രകൃതി, പ്രാർത്ഥന എന്നിങ്ങനെയാണ് മക്കളുടെ പേര്. തന്റെ കുടുംബ വിശേഷങ്ങളും അഖിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ഒരു കാർ സ്വന്തമാക്കിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അഖിൽ മാരാർ.

രണ്ട് മാസം മുമ്പാണ് അഖിൽ വോൾവോ എസ്90 സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ബിഗ് ബോസിൽ വിജയിയായപ്പോൾ കിട്ടിയ മാരുതി ഫ്രോൻക്സും തൊട്ടടുത്ത മാസമാണ് ലഭിച്ചത്. ഇപ്പോഴിതാ മിനി കൂപ്പറിന്റെ എസ് കസ്റ്റമൈസ്ഡ് മോഡൽ കാർ അഖിൽ സ്വന്തമാക്കിയിരിക്കുകയാണ്. ഇതിന്റെ സന്തോഷം അഖിൽ പങ്കുവെക്കുണ്ടായി. 50 ലക്ഷത്തിന് മുകളിലാണ് കാറിന്റെ കേരളത്തിലെ ഓൺ റോഡ് വില വരുന്നത്.

“ക്യൂട്ട് ബേബി കുഞ്ഞിയെ ഒരുപാട് ഇഷ്ട്ടപെട്ടു.. ആഗ്രഹിച്ചു.. ഇപ്പോൾ സ്വന്തമാക്കി.. മിനി കൂപ്പർ എസ്(കസ്റ്റമൈസ്ഡ്).. ഇവിഎം മോട്ടോർസ് കൊച്ചി.. എന്നെ സ്നേഹിക്കുന്നവര്‍ക്കും ദൈവത്തിനും ഒരായിരം നന്ദി..”, അഖിൽ മാരാർ കാർ വാങ്ങിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചു. കുടുംബത്തിന് ഒപ്പം വോൾവോയിൽ വന്നിറങ്ങിയ അഖിൽ മിനി കൂപ്പർ ഓടിച്ചാണ് മടങ്ങിയത്. വോൾവോ ഇനി ആര് കൊണ്ടുപോകുമെന്നാണ് ആരാധകർ ചോദിക്കുന്നത്.