‘അമ്മൂമ്മയായി ജീവിക്കുക എന്നത് സാഹസികം! കൊച്ചുമകളെ മാറോട് ചേർത്ത് ലക്ഷ്മി നായർ..’ – പോസ്റ്റുമായി താരം

ഒരു പാചകവിദഗ്ദ്ധയും ടെലിവിഷൻ അവതാരകയായി അറിയപ്പെടുന്ന ഒരാളാണ് ഡോ. ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട്. വിവാദങ്ങളെ തുടർന്ന് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും ലക്ഷ്മിയെ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ലക്ഷ്മിയെ മലയാളികൾക്ക് കൂടുതൽ അറിയുന്നത് കൈരളി ടിവിയിൽ പാചക പരിപാടികളിൽ അവതാരകയായി തിളങ്ങിയ ശേഷമാണ്.

ഇന്നും സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി നിൽക്കുന്ന ഒരാളാണ് ലക്ഷ്മി നായർ. പാചക വീഡിയോസ് യൂട്യൂബിൽ പങ്കുവെക്കാറുള്ള ലക്ഷ്മി ഒരു അറിയപ്പെടുന്ന യൂട്യൂബർ കൂടിയാണ്. രണ്ട് മില്യണിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള ഒരാളാണ് ലക്ഷ്മി നായർ. വിവാഹിതയായ ലക്ഷ്മി രണ്ട് മക്കളാണ് ഉളളത്. പാർവതി, വിഷ്ണു എന്നിങ്ങനെയാണ് മക്കളുടെ പേര്. അഡ്വക്കേറ്റായ അജയ് കൃഷ്ണനാണ് ലക്ഷ്മിയുടെ ഭർത്താവ്.

ഈ അടുത്തിടെയാണ് ലക്ഷ്മിയുടെ മകൻ വിഷ്ണുവിന് കുഞ്ഞ് ജനിച്ചത്. പെൺകുഞ്ഞിന്റെ മുത്തശ്ശിയായ സന്തോഷം ലക്ഷ്മി പങ്കുവച്ചിരുന്നു. സരസ്വതി നായർ എന്നാണ് കുഞ്ഞിന് കുടുംബം നൽകിയ പേര്. മുത്തശ്ശിയായ ശേഷം കുഞ്ഞിന്റെ വിശേഷങ്ങളും ലക്ഷ്മി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിൽ പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ലക്ഷ്മി പങ്കുവച്ചിരിക്കുകയാണ്.

“ഒരു മുത്തശ്ശി ആയിരിക്കുക എന്നത് ഏറ്റവും മികച്ച സാഹസികതയാണ്..”, എന്ന ക്യാപ്ഷനോടെയാണ് ലക്ഷ്മി കുഞ്ഞിന് മാറോട് ചേർത്ത് എടുത്തിരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചത്. സരസ്വതി മോൾക്ക് എന്തുപറ്റിയെന്നൊക്കെ കമന്റിലൂടെ ആരാധകർ ചോദിക്കുന്നത്. അമ്മുമ്മയായ ശേഷവും ഇപ്പോഴും ആ ചെറുപ്പം കാത്തുസൂക്ഷിക്കുന്നത് എങ്ങനെയാണെന്നാണ് വേറെ ചിലർ അറിയേണ്ടത്.