‘നിർമാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹത്തിൽ തിളങ്ങി ദിലീപും കാവ്യയും..’ – വീഡിയോ കാണാം

നിർമാതാവായ സജി നന്ത്യാട്ടിന്റെ വിവാഹ ദിനത്തിൽ തിളങ്ങിയ മലയാളികളുടെ പ്രിയപ്പെട്ട ജനപ്രിയ നായകനും ഭാര്യ നടി കാവ്യാ മാധവനും. സജി നന്ത്യാട്ടിന്റെ മകനായ ജിമ്മിയുടെ വിവാഹത്തിനാണ് താരദമ്പതികൾ പങ്കെടുത്തത്. ഏറെ നാളിന് ശേഷം ദിലീപും കാവ്യയും ഒരുമിച്ച് പങ്കെടുക്കുന്ന ഒരു പൊതു ചടങ്ങ് കൂടിയാണ്. നിരവധി പ്രമുഖർ പങ്കെടുത്ത ഒരു വിവാഹ ചടങ്ങ് തന്നെയായിരുന്നു ഇത്.

സാറ എന്നാണ് സജി നന്ത്യാട്ടിന്റെ മകന്റെ വധുവിന്റെ പേര്. ലാലു അലക്സ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു, അഞ്ജു കുര്യൻ, വൈഷ്ണവി, ദിലീപിന്റെ അനിയനും സംവിധായകനുമായ അനൂപ് തുടങ്ങിയവരും വിവാഹ ചടങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കൂട്ടത്തിൽ ഏറ്റവും തിളങ്ങിയതും ക്യാമറ കണ്ണുകൾ പോയതും വിവാഹത്തിന് എത്തിയവർ സെൽഫി എടുത്തതും ദിലീപിനും കാവ്യയ്ക്കും ഒപ്പമാണ്.

പള്ളിയിൽ വച്ച് നടന്ന ചടങ്ങളിൽ വിജയ് ബാബു, ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഗായിക നിത്യ മാമനാണ് പള്ളിയിലെ ഗായക സംഘത്തിന് നേതൃത്വം നൽകിയിരുന്നത്. ദിലീപും കാവ്യയും ഒന്നിച്ചെത്തിയതിന്റെ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. നീലയും കറുപ്പും കോമ്പിനേഷൻ ഡ്രെസ്സിലാണ് ജോഡികൾ എത്തിയത്.

ഫൈവ് ഫിംഗേഴ്സ്, കലണ്ടർ, ചാക്കോ രണ്ടാമൻ, ചെറുക്കനും പെണ്ണും തുടങ്ങിയ മലയാള സിനിമകൾ സജി നന്ത്യാട്ട് നിർമ്മിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽ ദിലീപിന് വേണ്ടി മിക്കപ്പോഴും പല സംഭവങ്ങളിലും നിന്നിട്ടുള്ള ഒരാളാണ് സജി നന്ത്യാട്ട്. വോയിസ് ഓഫ് സത്യനാഥനാണ് ദിലീപിന്റെ ഇനി ഇറങ്ങാനുള്ള ചിത്രം. തെന്നിന്ത്യൻ നടി തമന്നയും ദിലീപും ഒന്നിക്കുന്ന ബാന്ദ്രയുടെ ഷൂട്ടിങ്ങും നടക്കുന്നുണ്ട്.