‘തൂവെള്ളയിൽ ഒരു മാലാഖയെ പോലെ അന്ന രാജൻ, എന്തൊരു അഴകെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ലിജോ ജോസ് പല്ലിശേരി പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത തിയേറ്ററുകളിൽ വമ്പൻ വിജയമായി തീർന്ന ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ആന്റണി വർഗീസ് എന്ന താരത്തിന്റെ ഉദയം സംഭവിച്ചത് ആ സിനിമയിലൂടെയായിരുന്നു. ആ ചിത്രത്തിലൂടെ നായികയായി അഭിനയിച്ച് മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് ലിച്ചി എന്നറിയപ്പെടുന്ന നടി അന്ന രാജൻ.

അങ്കമാലി ഡയറീസിൽ ലിച്ചി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അന്നയ്ക്ക് ആ സിനിമയിലെ കഥാപാത്രത്തിന്റെ പേര് തന്നെ വിളിപ്പേരായി കിട്ടുകയും ചെയ്തു. മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലാണ് അതിന് ശേഷം അന്ന അഭിനയിച്ചത്. പിന്നീട് ലോനപ്പന്റെ മാമോദീസ, മധുരരാജ, സച്ചിൻ, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിൽ അന്ന അഭിനയിച്ചിരുന്നു.

ഈ വർഷം അന്ന അഭിനയിച്ച രണ്ട് സിനിമകളാണ് ഇറങ്ങിയത്. രണ്ട്, തിരിമാലി എന്നീ സിനിമകളിലാണ് അന്ന ഈ വർഷം അഭിനയിച്ചത്. ആദ്യ സിനിമയിലെ പ്രകടനം പോലെയുള്ള കഥാപാത്രങ്ങൾ അന്നയെ അധികം തേടിവന്നിട്ടില്ല. അത്തരം റോളുകൾ അന്ന ചെയ്യുമെന്ന പ്രതീക്ഷയിലാണ് അന്നയുടെ ആരാധകർ. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ എന്നിവയാണ് അന്നയുടെ ഇനി വരാനുള്ള ചിത്രങ്ങൾ.

അതെ സമയം അന്ന രാജൻ തൂവെള്ള നിറത്തിലെ ഔട്ട്.ഫിറ്റിൽ തലയിൽ ലൈറ്റിംഗ് ബോയും വച്ച് ഒരു മാലാഖയെ പോലെ തിളങ്ങിയിരിക്കുന്ന തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. ജൗഷൻ ഭഗതാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. എന്തൊരു അഴകെന്നാണ് ആരാധകർ കമന്റുകൾ ഇട്ടിരിക്കുന്നത്. ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന ഒരാളാണ് അന്ന.


Posted

in

by