‘കൊച്ചി നൈറ്റ് ലൈഫ് എൻജോയ് ചെയ്‌ത്‌ സാനിയ ഇയ്യപ്പൻ, മിനി സ്കർട്ടിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

‘കൊച്ചി നൈറ്റ് ലൈഫ് എൻജോയ് ചെയ്‌ത്‌ സാനിയ ഇയ്യപ്പൻ, മിനി സ്കർട്ടിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഇന്ന് ഗ്ലാമറസ് റാണി എന്ന അറിയപ്പെടുന്ന യുവനടിയാണ് സാനിയ ഇയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വന്ന് പിന്നീട് സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി മാറുകയും ചെയ്ത താരമാണ് സാനിയ. ഓരോ സിനിമകൾ കഴിയുംതോറും ആരാധകരുടെ എണ്ണത്തിൽ വളരെ വർദ്ധനവ് ഉണ്ടാവുന്ന ഒരാളാണ് താരം.

ബാല്യകാലസഖി, അപ്പോത്തിക്കരി എന്നീ സിനിമകളിൽ ബാലതാരമായി അഭിനയിച്ച സാനിയ, ക്വീൻ എന്ന മലയാള ചിത്രത്തിലൂടെയാണ് നായികയായി തുടങ്ങിയത്. അതിന് ശേഷം നായികയായും സഹനടിയായുമൊക്കെ സാനിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് സാനിയയ്ക്ക് ഒരു ഗ്ലാമറസ് പരിവേഷം എപ്പോഴും ഉണ്ടായിരുന്നു. സിനിമയിൽ ഒരു ഗാനരംഗത്തിൽ അങ്ങനെ വന്നിട്ടുണ്ട്.

അല്ലാതെ ഗ്ലാമറസ് കഥാപാത്രങ്ങൾ ഒന്നും തന്നെ സാനിയ ഇതുവരെ സിനിമയിൽ ചെയ്തിട്ടില്ല. ഫോട്ടോ ഷൂട്ടുകളിലും വിദേശ രാജ്യങ്ങളിൽ അവധി ആഘോഷിക്കാൻ പോകുമ്പോഴുമാണ് സാനിയയെ മലയാളികൾ കൂടുതലായി ഗ്ലാമറസായി കണ്ടിട്ടുള്ളത്. ഈ വർഷം രണ്ട് സിനിമകളാണ് സാനിയയുടെ ഇറങ്ങിയത്. സല്യൂട്ട്, സാറ്റർഡേ നൈറ്റ് എന്നീ സിനിമകളാണ് സാനിയയുടെ ഈ വർഷമിറങ്ങിയത്.

ഇപ്പോഴിതാ കൊച്ചിയിലെ ഒരു രാത്രി ലൈഫ് എൻജോയ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ സാനിയ പങ്കുവച്ചിരിക്കുകയാണ്. സുഹൃത്തുക്കൾക്ക് ഒപ്പം അടിച്ചുപൊളിക്കുന്ന ഫോട്ടോസാണ് ഇവ. മിനി സ്കർട്ടാണ് സാനിയ ധരിച്ചിരിക്കുന്നത്.ക്രിസ്തുമസിന്റെ പിറ്റേ ദിവസമുള്ള ചിത്രങ്ങളാണെന്ന് സാനിയ കുറിച്ചിട്ടുമുണ്ട്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി കിടിലം അഭിപ്രായം നൽകിയത്.

CATEGORIES
TAGS