മലയാള സിനിമയിലെ ജനപ്രിയ നായകനെന്ന് മലയാളികൾ തന്നെ വിശേഷിപ്പിക്കുന്ന താരമാണ് നടൻ ദിലീപ്. ആ ദിലീപിന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങൾ അറിയാനും മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്. ദിലീപും ഭാര്യ കാവ്യാ മാധവനും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും അടങ്ങുന്ന താരകുടുംബത്തിൽ പുതിയ ചടങ്ങുകൾ നടക്കുമ്പോൾ സമൂഹ മാധ്യമങ്ങളിൽ അത് വൈറലാവാറുണ്ട്.
ഇപ്പോഴിതാ ഈ പൊന്നോണ ദിനത്തിലും ദിലീപ് തന്റെ ആരാധകർക്ക് ആശംസകൾ നേരാൻ മറന്നില്ല. കുടുംബത്തിന് ഒപ്പം ഓണം ആഘോഷിക്കുന്നതിന്റെ നിമിഷങ്ങൾ ദിലീപ് പങ്കുവെക്കുകയും ചെയ്തു. ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷിയുമെല്ലാം ലോകം എമ്പാടുമുള്ള മലയാളികൾക്ക് ഓണം ആശംസിക്കുകയും ചെയ്തു. മുണ്ടും ഷർട്ടും ധരിച്ച് ദിലീപും സെറ്റ് സാരിയിൽ കാവ്യയും തിളങ്ങി.
മീനാക്ഷിയും സെറ്റ് സാരിയിലാണ് സുന്ദരിയായി തിളങ്ങിയത്. മഹാലക്ഷ്മിയാകട്ടെ പട്ടുപാവാടയൊക്കെ ധരിച്ച് ക്യൂട്ട് ലുക്കിലാണ് ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തത്. അടുത്തിടെയാണ് കാവ്യാ മാധവൻ ഇൻസ്റ്റാഗ്രാമിൽ സജീവമാകുന്നതിന്റെ ഭാഗമായി അക്കൗണ്ട് ആരംഭിച്ചത്. ആരാധകർ തിരിച്ചും താരകുടുംബത്തിന് ആശംസകൾ നേർന്നിട്ടുണ്ട്. മീനാക്ഷി തന്റെ ചിത്രം പ്രതേകം പങ്കുവച്ചിരുന്നു.
ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരുടെ ഓണ ആശംസ ഇന്നലെ തന്നെ ആരാധകർക്ക് പങ്കുവച്ചിരുന്നു. പുതിയ ചിത്രങ്ങളിൽ മീനാക്ഷിയെ കാണുമ്പോൾ മഞ്ജുവിന്റെ തനിപ്പകർപ്പ് തന്നെയാണെന്ന് ആരാധകരും പറയുന്നുണ്ട്. വോയിസ് ഓഫ് സത്യനാഥാണ് ദിലീപിന്റെ അവസാനമിറങ്ങിയ സിനിമ. തമന്ന മലയാളത്തിൽ ആദ്യമായി നായികയാകുന്ന ബാന്ദ്രയാണ് ദിലീപിന്റെ അടുത്തിറങ്ങാൻ പോകുന്ന ചിത്രം.