‘ഞങ്ങളുടെ നാലാം വിവാഹ വാർഷികമാണ്! ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി സെന്തിൽ കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ഹാസ്യ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് നടൻ സെന്തിൽ കൃഷ്ണ. ഓട്ടോഗ്രാഫ്, സ്ത്രീധനം, വെള്ളാനകളുടെ നാട് തുടങ്ങിയ പരമ്പരകളിലും സെന്തിൽ അഭിനയിച്ചു. 2018 മുതൽ സെന്തിൽ സിനിമയിലും സജീവമായി അഭിനയിച്ചു. രണ്ടാമത്തെ ചിത്രത്തിൽ തന്നെ നായകനായും അഭിനയിക്കാൻ സെന്തിലിന് അവസരം ലഭിച്ചു.

അതും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കലാഭവൻ മാണിയുടെ ജീവിതം പറഞ്ഞ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിലാണ് സെന്തിൽ പ്രധാന വേഷത്തിൽ തന്നെ അഭിനയിച്ചു. പതിയെ പതിയെ കൂടുതൽ വേഷങ്ങൾ സെന്തിലിന് ലഭിച്ചു. വൈറസ്, ആകാശഗംഗ 2, പത്തൊൻപതാം നൂറ്റാണ്ട്, കുറ്റവും ശിക്ഷയും, വരാൽ, തുറമുഖം, എന്താടാ സജി തുടങ്ങിയ സിനിമകളിൽ സെന്തിലിന് അഭിനയിക്കാൻ അവസരം ലഭിച്ചു.

സിനിമയിൽ സജീവമായി വന്ന സമയത്ത് 2019-ലായിരുന്നു സെന്തിലിന്റെ വിവാഹം നടന്നത്. കോഴിക്കോട് സ്വദേശിനിയായ അഖിലയാണ് സെന്തിലിന്റെ ഭാര്യ. 2020-ൽ ഒരു മകൻ ജനിക്കുകയും ചെയ്തിരുന്നു. സെന്തിലും ഭാര്യയും ഇപ്പോൾ അവരുടെ നാലാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഈ സന്തോഷം സെന്തിൽ തന്നെയാണ് തങ്ങളുടെ ആരാധകരുമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

“ഞങ്ങളുടെ നാലാം വിവാഹ വാർഷികമാണ്..”, ഭാര്യയ്ക്ക് ഒപ്പമുള്ള കല്യാണ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും പങ്കുവച്ചുകൊണ്ട് സെന്തിൽ കുറിച്ചു. നടിമാരായ അനുമോൾ, ഗൗരി നന്ദ, നടൻ അസിസ് നെടുമങ്ങാട് എന്നിവർ ആശംസകൾ അറിയിച്ച് കമന്റും സെന്തിലിന്റെ പോസ്റ്റിൽ ഇട്ടിട്ടുണ്ട്. എബ്രഹാം ഓസ്‌ലർ എന്ന ജയറാം നായകനാകുന്ന ചിത്രത്തിലാണ് ഇപ്പോൾ സെന്തിൽ അഭിനയിക്കുന്നത്.