‘ഊഞ്ഞാലാടിയും പൂക്കളമിട്ടും താര കുടുംബം! നാടൻ ലുക്കിൽ അഹാനയും അനിയത്തിമാരും..’ – ഫോട്ടോസ് വൈറൽ

സിനിമ താരകുടുംബങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. കൃഷ്ണ കുമാറും മൂത്തമകളും നടിയുമായ അഹാനയും മാത്രമല്ല, ആ കുടുംബത്തിലെ കൃഷ്ണ കുമാറിന്റെ ബാക്കി മൂന്ന് മക്കളും ഭാര്യ സിന്ധുവും മലയാളികൾക്ക് സുപരിചിതരാണ്. അഹാന, അനിയത്തിമാരായ ഇഷാനി, ദിയ, ഹൻസിക എന്നിവർക്ക് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്.

അഹാന തന്നെയാണ് ഇവരെ മലയാളികൾക്ക് സുപരിചിതരാക്കിയത്. ടിക്-ടോക്കും റീൽസുമൊക്കെ അനിയത്തിമാർക്ക് ഒപ്പം ചെയ്ത അഹാന അവരെ കൂടുതൽ സജീവമാക്കി കൊണ്ടുവന്നു. ഇപ്പോൾ ഓരോ ആളുകൾക്കും പ്രതേകം ഫാൻസ്‌ തന്നെയുണ്ട്. മൂന്ന് പേർക്ക് ഇൻസ്റ്റാഗ്രാമിൽ വൺ മില്യൺ ഫോളോവേഴ്സും പിന്നിട്ടിട്ടുണ്ട്. ഏറ്റവും ഇളയ അനിയത്തിയ്ക്കും ഒമ്പത് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സ് ഉണ്ട്.

ഡാൻസും മറ്റ് ബ്യൂട്ടി ടിപ്സ് വീഡിയോസ് മാത്രമല്ല ഇവർ പങ്കുവെക്കാറുള്ളത്. ധാരാളം ബ്രാൻഡ് ഫോട്ടോഷൂട്ടുകളും നാല് പേരും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഓണത്തിന് കൃഷ്ണകുമാറിന്റെ പെൺപട മുഴുവനും ഒരുമിച്ച് ഒരു ഗംഭീര ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്. അമ്മയ്ക്ക് ഒപ്പം അഹാനയും മൂന്ന് അനിയത്തിമാരും ഒരു കിടിലം നാടൻ ലുക്ക് ഫോട്ടോഷൂട്ട് ആണ് ചെയ്തിരിക്കുന്നത്.

അഭിജിത് എസ്.കെ എടുത്തിരിക്കുന്ന ചിത്രങ്ങളിൽ അഹാനയും അനിയത്തിമാരും അതിസുന്ദരികളായി മാറിയിരിക്കുന്നു. അഹം ബൗട്ടിക്കാണ് പാട്ടുപാവാട ഡിസൈൻ ചെയ്തത്. അമ്മയെ ഊഞ്ഞാലിൽ ഇരുത്തിയും പൂക്കളത്തിന് അരികിൽ നിന്നുമൊക്കെ അഞ്ച് പേരും ഫോട്ടോസ് എടുത്തിട്ടുണ്ട്. ഒനാംശംസകൾ ആരാധകർക്ക് നേർന്നുകൊണ്ടാണ് അഹാന ആ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്.