‘ഈ ഓണം മല്ലികാമ്മക്ക് ഇരട്ടി മധുരം! ഓണം അടിച്ചുപൊളിച്ച് ആഘോഷിച്ച് താരകുടുംബം..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഇപ്പോഴുള്ളതിൽ ഏറ്റവും ആരാധകരുള്ള ഒരു താരകുടുംബമാണ് അന്തരിച്ച നടൻ സുകുമാരന്റേത്. സുകുമാരന്റെ മരണശേഷം മക്കളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവർ സിനിമയിലേക്ക് എത്തുകയും ഇന്ന് ഏറെ തിരക്കുള്ള നടന്മാരായി മാറുകയും ചെയ്തു. പൃഥ്വിരാജ് ആകട്ടെ പാൻ ഇന്ത്യയിൽ വരെ അറിയപ്പെടുന്ന ലെവലിലേക്ക് എത്തി കഴിഞ്ഞിട്ടുണ്ട്. സംവിധായകനായും കഴിവ് തെളിയിച്ചു കഴിഞ്ഞു.

ഇരുവരുടെയും അമ്മ മല്ലിക സുകുമാരൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയും ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാവുകയാണ്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥന പിന്നണി ഗായികയായും ഇളയമകൾ നക്ഷത്ര അച്ഛനൊപ്പം സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന്റെ ഭാര്യ സിനിമയിൽ നിർമ്മാണ രംഗത്തും സജീവമായി നിൽക്കുകയാണ്.

എന്തുകൊണ്ട് ഒരു വലിയ താരകുടുംബം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഇവരുടേത്. ഇപ്പോഴിതാ ഇവരുടെ ഓണാഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇരുവരുടെയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. എല്ലാ ഒരുമിച്ച് ഓണം ആഘോഷിക്കുന്നത് ഏറെ നാളുകൾക്ക് ശേഷമാണ്. മല്ലിക സുകുമാരനൊപ്പം പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും കുടുംബവും ഒത്തുകൂടിയപ്പോൾ ജോറായി.

എല്ലാ കേരളീയ ട്രഡീഷണൽ ലുക്കിൽ തന്നെയാണ് ചിത്രങ്ങളിൽ തിളങ്ങിയത്. പൃഥ്വിരാജ് മുണ്ടും ഷർട്ടും ഇട്ടപ്പോൾ ഇന്ദ്രജിത്ത് ജൂബയും മുണ്ടുമാണ് ധരിച്ചത്. പൂർണിമയും സുപ്രിയയും സെറ്റ് സാരിയിൽ തിളങ്ങിയപ്പോൾ ഇന്ദ്രജിത്തിന്റെ മക്കൾ രണ്ടുപേരും സാരിയിൽ സുന്ദരിമാരായി. പ്രിത്വിരാജിന്റെ മകൾ അലംകൃത പട്ടുപാവാടയിലും ബ്ലൗസിലുമാണ് ഓണത്തിന് തിളങ്ങിയത്. എല്ലാവരും ഒരുമിച്ച് സദ്യ കഴിക്കുന്നതും സുപ്രിയയും പൂർണിമയും അവർക്ക് വിളമ്പി കൊടുക്കുന്നതുമൊക്കെ ചിത്രങ്ങളിൽ കാണാം.