‘മഹാബലിയുടെ നിഗൂഢ പത്നി! വിന്ധ്യാവലി രാജ്ഞിയായി നടി റിമ കല്ലിങ്കലിന്റെ ഷൂട്ട്..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങൾ അവരുടെ ആരാധകർക്ക് ഓണാശംസകൾ നേരാൻ വേണ്ടി പല തരം ഫോട്ടോഷൂട്ടുകൾ ചെയ്തുവരാറുണ്ട്. പലതും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുമ്പോൾ ചിലത് വളരെ പെട്ടന്ന് തന്നെ വൈറലായി മാറാറുണ്ട്. ഈ ഓണത്തിനും താരങ്ങളുടെ പ്രതേകിച്ച് നടിമാരുടെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടുകൾ ധാരാളമായി മലയാളികൾ സാമൂഹിക മാധ്യമങ്ങളിൽ കണ്ടിട്ടുണ്ട്.

ഇപ്പോഴിതാ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള യുവനടി റിമ കല്ലിങ്കൽ ഈ ഓണത്തിന് ഏറെ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടുമായി രംഗത്ത് വന്നിരിക്കുകയാണ്. പൊതുവേ വെറൈറ്റി ഷൂട്ടുകൾ ധാരാളമായി ചെയ്തിട്ടുള്ള ഒരാളാണ് റിമ. ഈ തവണ മഹാബലി തമ്പുരാന്റെ ഭാര്യയായ വിന്ധ്യാവലി രാജ്ഞിയെ ഓർമ്മപ്പെടുത്തി കൊണ്ടാണ് റിമ ഓണം സ്പെഷ്യൽ ഷൂട്ട് ചെയ്തിരിക്കുന്നത്. എ ഐസോഗ്രഫിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

“വിന്ധ്യാവലി രാജ്ഞി: മഹാബലിയുടെ നിഗൂഢ പത്നി, സ്വന്തം ആളുകൾക്കിടയിൽ വിരളമായി സംസാരിക്കപ്പെടുന്ന പേര്. അവളുടെ പറയാത്ത കഥ അനാവരണം ചെയ്യാനും ഈ അവ്യക്തമായ രൂപത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ കണ്ടെത്താനുമുള്ള അന്വേഷണം ആരംഭിക്കുക..”, ഇതായിരുന്നു ഫോട്ടോസിന് ഒപ്പം റിമ കുറിച്ചത്. കറുപ്പ് നിറത്തിലെ ഔട്ട് ഫിറ്റിലാണ് റിമ ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

ശരിക്കും ഒരു റാണിയെ പോലെ തോന്നിപ്പിക്കുന്ന വിധത്തിലെ മേക്കോവറിൽ തന്നെയാണ് റിമ ആരാധകരെ അമ്പരപ്പിച്ചത്. വീണ് സുരേന്ദ്രന്റെ സ്റ്റൈലിങ്ങിൽ ജാനകി ബ്രൈഡൽസിന്റെ ഡിസൈനിലെ ഔട്ട് ഫിറ്റാണ് റിമ ധരിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രങ്ങൾൾക്ക് ലഭിച്ചിരിക്കുന്നത്. ഈ ലുക്കിന് മുമ്പിൽ ദേവസേന മാറി നിന്നുപോകുമെന്ന് ഒരു നിമിഷം ചിത്രങ്ങൾ കണ്ടാൽ ആർക്കും തോന്നിപോകും.