‘ഇതെന്താ ഡ്രാക്കുളയും ദോരോത്തി മദാമ്മയും ആണോ..?’ – പ്രേത ലുക്കിൽ ഫോട്ടോഷൂട്ടുമായി ധന്യയും ഭർത്താവും!!

‘ഇതെന്താ ഡ്രാക്കുളയും ദോരോത്തി മദാമ്മയും ആണോ..?’ – പ്രേത ലുക്കിൽ ഫോട്ടോഷൂട്ടുമായി ധന്യയും ഭർത്താവും!!

നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ധന്യ മേരി വർഗീസ്. മലയാളം, തമിഴ് ഭാഷകളിലെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ധന്യ മലയാളത്തിൽ ചെറുതും വലുതുമായി ഇരുപതിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്രിയായും മോഡലായും നർത്തകിയായും തിളങ്ങിയിട്ടുള്ള ധന്യ ഇപ്പോൾ സീരിയലിൽ അഭിനയിക്കുകയാണ്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലുകളിൽ ഒന്നായ സീത കല്യാണത്തിൽ പ്രധാന കഥാപാത്രമായ സീതയെ അവതരിപ്പിക്കുന്നത് ധന്യയാണ്. കൈരളി ടി.വിയിലെ താരോത്സവം പരിപാടിയിലെ വിന്നറായ ജോണിനെയാണ് ധന്യ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷമാണ് ധന്യ സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയും പിന്നീട് അഞ്ച് വർഷത്തിന് ശേഷം ടെലിവിഷനിലേക്ക് എത്തുന്നതും.

ടെലിവിഷനിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ധന്യയേക്ക് ഇപ്പോൾ പഴയപോലെ തന്നെ ഒരുപാട് ആരാധകരുമുണ്ട്. ജീവിതത്തിൽ ഒരു മോശം സമയത്ത് നിന്നും അതിശകതമായി തിരിച്ചുവരാൻ ധന്യക്കും ജോണിനും സാധിച്ചിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം വളരെ സന്തുഷ്ടയായി കഴിയുന്ന ധന്യ ജോണിനൊപ്പമുള്ള ഒരു ഫോട്ടോഷൂട്ട് ചെയ്യുക ഉണ്ടായി.

കില്ലർ അല്ലെങ്കിൽ പ്രേത ലുക്കിൽ പേടിപ്പിക്കുന്ന രീതിയിലാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഡ്രാക്കുളയും ദോരോത്തി മദാമ്മയുമാണോ എന്നാണ് ആരാധകരുടെ സംശയം. കറുത്ത ഡ്രെസ്സിൽ ഇരുവരും ഒരു റെഡ് കളർ ലൈറ്റിംഗും ചെയ്താണ് ഫോട്ടോഷൂട്ടിന് നിൽക്കുന്നത്. ഡി.പി ലൈഫ് സ്റ്റൈൽ ഹബിന് വേണ്ടി അരുൺ ദേവാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

CATEGORIES
TAGS