‘സാരിയിൽ ഗ്ലാമറസ് ലുക്കിൽ നടി ദീപ്തി സതി!! എന്നിട്ടും അവസരം കിട്ടുന്നില്ലല്ലോ എന്ന് കമന്റ്..’ – വീഡിയോ വൈറൽ

മലയാള സിനിമയിൽ നിരവധി നായികനടിമാരെ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. ലാൽ ജോസ് മലയാള സിനിമയിലേക്ക് കൊണ്ടുവന്ന താരമാണ് നടി ദീപ്തി സതി. നീന എന്ന ചിത്രത്തിലൂടെ നായികയായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ ദീപ്തി മോഡലായി തിളങ്ങി നിന്നിരുന്ന ഒരാളാണ്. മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ദീപ്തി, മിസ് ഇന്ത്യ മത്സരത്തിലും പങ്കെടുത്ത് ശോഭിച്ചിട്ടുള്ള ഒരാളാണ്.

കന്നഡ, തമിഴ് ഭാഷകളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. പുള്ളിക്കാരൻ സ്റ്റാറാ, സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ്, ലളിതം സുന്ദരം, ഇൻ, പത്തൊൻപതാം നൂറ്റാണ്ട്, ഒറ്റ്, ഗോൾഡ് തുടങ്ങിയ മലയാള സിനിമകളിൽ ഇതിനോടകം ദീപ്തി അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് ദീപ്തി. മോഡലിംഗ് രംഗത്ത് നിന്നും വന്നതുകൊണ്ട് ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളൊക്കെ ദീപ്തി ചെയ്യാറുണ്ട്.

ഇത്തരത്തിൽ ദീപ്തി ചെയ്തൊരു ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. വാരാണസിയിൽ വച്ചാണ് ഇത്തരമൊരു ഷൂട്ട് നടത്തിയിരിക്കുന്നത്. വിഷ്ണു സന്തോഷാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ബ്ലൗസ് ലെസ് സാരി ധരിച്ചാണ് ദീപ്തി ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. തരുണ്യയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. അനിലിയയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇതിന് താഴെ വന്നിരിക്കുന്ന ചില കമന്റുകൾ അത്ര നല്ലതല്ല. “എത്ര അങ്ങോട്ട് ഊരി കാണിച്ചിട്ടും ആരും ഒരു അവസരം കൊടുക്കുന്നില്ലല്ലോ പാവത്തിന്.. ഇനിയും എന്തൊക്കെ ചെയ്യുമോ എന്തോ..” എന്നാണ് ഒരാൾ പോസ്റ്റിന് താഴെ ഇട്ട കമന്റ്. ഇത് കൂടാതെ നല്ല കമന്റുകളും വന്നിരുന്നു. ഹോട്ട് ആയിട്ടുണ്ടെന്നും കണ്ടാൽ ആരും ഒന്ന് നോക്കി നിന്ന് പോകുമെന്നൊക്കെയുള്ള പോസിറ്റീവ് കമന്റുകളും ദീപ്തിക്ക് ഫോട്ടോസിന് ലഭിച്ചിട്ടുണ്ട്.